Wednesday, December 31, 2025

പ്രൊഫൈൽ ചിത്രം ത്രിവർണ്ണ പതാകയാക്കി മോദി ; ഒപ്പംകൂടി കോടിക്കണക്കിന് ഭാരതീയർ

ദില്ലി: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി സമൂഹമാധ്യമ അക്കൗണ്ടുകളിലെ പ്രൊഫൈൽ ചിത്രം ത്രിവർണ്ണ പതാകയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ പൗരന്മാരും ഇത്തരത്തിൽ തങ്ങളുടെ പ്രൊഫൈൽ ചിത്രം ത്രിവർണ പതാക ആക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

ദേശീയ പതാകയുടെ ശിൽപിയായ വെങ്കയ്യയുടെ ജന്മദിനമായ ഓഗസ്റ്റ് 2 മുതൽ 15 വരെയാണ് പ്രൊഫൈൽ ത്രിവർണ്ണമാക്കാൻ നിർദേശിച്ചത്. ഹർഘർ തിരംഗ വൻ മുന്നേറ്റമാക്കാൻ ജനങ്ങൾ ക്യാമ്പെയിനിന്റെ ഭാഗമാകണമെന്നും പ്രധാമന്ത്രി നിർദേശിച്ചു. ഓഗസ്റ്റ് 13 മുതൽ 15 വരെയാകും ക്യാമ്പെയിൻ.

രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സാംസ്‌കാരിക മന്ത്രാലയം ഏർപ്പെടുത്തിയ ക്യാമ്പയിനാണ് ‘ഹർ ഘർ തിരംഗ’. ഓരോ വീട്ടിലും ദേശീയ പതാക ഉയർത്തുക എന്നതാണ് ക്യാമ്പെയ്ൻ കൊണ്ട് ലക്ഷ്യമിടുന്നത്. രാജ്യത്തൊട്ടാകെ 20 കോടിയിലധികം വീടുകളിൽ പതാക ഉയർത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.

Related Articles

Latest Articles