Wednesday, May 29, 2024
spot_img

മോദി എഫക്റ്റ് !!!സുപ്രധാന നീക്കവുമായി അമേരിക്ക ; ഗ്രീൻ കാർഡ് മാനദണ്ഡങ്ങളിൽ‌ ഇളവ്; അനുഗ്രഹമായത് ഇന്ത്യക്കാരുൾപ്പെട്ട ഐടി പ്രൊഫഷനുകൾക്ക്

വാഷിങ്ടൻ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ദിവസങ്ങൾ ശേഷിക്കെ, സുപ്രധാന പ്രഖ്യാപനവുമായി അമേരിക്ക. ഗ്രീൻ കാർഡ് യോഗ്യതാ മാനദണ്ഡങ്ങളിൽ ജോ ബൈഡൻ ഭരണകൂടം ഇളവ് വരുത്തി. ജോലി ചെയ്യുന്നതിനും, അമേരിക്കയിൽ തുടരാനുമുള്ള യോഗ്യതാ മാനദണ്ഡങ്ങളിലാണ് ഇപ്പോൾ ഇളവ് നൽകിയിരിക്കുന്നത്.ഇന്ത്യക്കാരടക്കമുള്ള നിരവധി ഐടി പ്രഫഷണലുകളാണ് ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നത്. അമേരിക്കയിലെ പുതിയ ഇളവ് അവർക്ക് ഒരു അനുഗ്രഹമാകും എന്നതിൽ സംശയമില്ല. ഫലത്തിൽ മോദിയുടെ വരവിനോടനുബന്ധിച്ചുള്ള ഒരു സമ്മാനമായി ഇത് മാറി.

എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് അപേക്ഷകൾക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളിലും അമേരിക്കൻ സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പുറപ്പെടുവിച്ച മാർഗനിർദേശത്തിലുമാണ് മാറ്റം. കുടിയേറ്റ നിയമപ്രകാരം 1.40 ലക്ഷം ഗ്രീൻകാർഡുകളാണ് അമേരിക്ക പ്രതി വർഷം അനുവദിക്കാറുള്ളത്. എന്നാൽ ഓരോ വർഷവും ഒരേ രാജ്യത്ത് നിന്നുള്ള ഏഴു ശതമാനം വ്യക്തികൾക്കാണ് ഗ്രീൻകാർഡ് നൽകുന്നത്.

അമേരിക്കൻ നിയമപ്രകാരം യോഗ്യരായവർക്കാണ് ഗ്രീൻ കാർഡ് നൽകുക. നിയമപരമായി ജോലി ചെയ്യുന്നവർക്ക്, അവരുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനുള്ള സുപ്രധാന നീക്കമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കുടിയേറ്റ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന അജയ് ഭൂട്ടോറിയ എന്ന അഭിഭാഷകൻ പറഞ്ഞു.

ജൂൺ 21 മുതൽ 24 വരെയാണ് മോദി അമേരിക്കസന്ദർശിക്കുക. 22ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പത്നി ജിൽ ബൈഡനും മോദിക്ക് വിരുന്ന് നൽകും.

Related Articles

Latest Articles