Thursday, April 25, 2024
spot_img

കേരളത്തിലെ ആ മൂന്ന് മണ്ഡലങ്ങൾ പിടിച്ചെടുക്കാൻ മോദി നേരിട്ടെത്തും; മോദിമന്ത്രം’ തുറുപ്പ് ചീട്ടാക്കി മുന്നൊരുക്കങ്ങളുമായി ബിജെപി; കേരളത്തിൽ മോദിയോടുള്ള പ്രീതി മുഖ്യവിഷയം, ദേശീയതലത്തിൽ ബി.ജെ.പി അജണ്ട ‘മിഷൻ 450

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ഇനിയും 24 മാസത്തിലേറെ ശേഷിക്കേ എല്ലാ മണ്ഡലങ്ങളിലും ഒരുക്കങ്ങൾ ആരംഭച്ചുകഴിഞ്ഞിരിക്കുകയാണ്.ഓരോ സംസ്ഥാനത്തും ഓരോ പദ്ധതിയാണ് ബിജെപി ആവിഷ്കരിച്ചിരിക്കുന്നത്. കേരളത്തിൽ മോദിയോടുള്ള പ്രീതിയാണ് മുഖ്യവിഷയം. 35 ശതമാനം വോട്ടർമാർക്ക് മോദിയോട് ആരാധനയുണ്ടെന്നാണ് സർവ്വേ റിപ്പോർട്ട്.

ഇതിനോടകം കേരളത്തിൽ ബി. ജെ. പി ഏറെ പ്രതീക്ഷ മൂന്നിടത്താണ് – തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ടയിൽ എന്നീ ജില്ലകളിൽ മോഡി നേരിട്ട് വരുവാൻ സാധ്യതയുണ്ട്. ദേശീയതലത്തിൽ ‘മിഷൻ 450’ആണ് ബി.ജെ.പി അജണ്ട. നിലവിൽ 303 സീറ്റാണ് പാർലമെന്റിൽ.

അതിനൊപ്പം കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തോ വിജയപ്രതീക്ഷയിലോ ആയിരുന്ന 144 മണ്ഡലങ്ങളുണ്ട്. തിരഞ്ഞെടുപ്പിന് 24 മാസത്തിലേറെ ശേഷിക്കേ ഈ മണ്ഡലങ്ങളിലെല്ലാം ഒരുക്കങ്ങൾ തുടങ്ങി.കേന്ദ്രമന്ത്രി വി. മുരളീധരനാണ് ‘ബ്രാൻഡ് മോദി’ ഏകോപനചുമതല.

കേന്ദ്രമന്ത്രിമാരായ ശോഭ കരന്ത്ലജെ, ഭഗവന്ത് ഖുബെ, സുരേഷ് ഗോപി തുടങ്ങിയവരുടെ ടീം സഹായിക്കും. ദീനദയാൽ ഉപാദ്ധ്യായ രക്തസാക്ഷി ദിനമായ ഫെബ്രുവരി 11ന് ബൂത്ത് രൂപീകരണ ശാക്തികദിനമായി ആചരിക്കുന്നതോടെ ഒന്നാം ഘട്ട മുന്നാെരുക്കം പൂർത്തിയാവും. അതുവരെയുള്ള പ്രവർത്തനം വിലയിരുത്തി രണ്ടാം ഘട്ടം തുടങ്ങും.

Related Articles

Latest Articles