Sunday, May 26, 2024
spot_img

പൗരാണിക നഗരം ഒരുങ്ങി; മോ​ദി-​ഷി ഉ​ച്ച​കോ​ടി ഇ​ന്ന്

ചെ​ന്നൈ: ഇ​ന്ത്യ-​ചൈ​ന ര​ണ്ടാം അ​നൗ​പ​ചാ​രി​ക ഉ​ച്ച​കോ​ടി വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും ചെ​ന്നൈ​ക്കു സ​മീ​പം മ​ഹാ​ബ​ലി​പു​ര​ത്ത് (മാ​മ​ല്ല​പു​രം) ന​ട​ക്കും. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഏ​പ്രി​ലി​ല്‍ ചൈ​ന​യി​ലെ വു​ഹാ​നി​ലാ​ണ് ഒ​ന്നാം അ​നൗ​പ​ചാ​രി​ക ഉ​ച്ച​കോ​ടി ന​ട​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ,ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ന്‍​പിം​ഗ് ​എന്നി​വ​ര്‍​ക്കു പു​റ​മെ ഇ​ന്ത്യ​യി​ല്‍​നി​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ര്‍, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്‌​ടാ​വ് അ​ജി​ത് ഡോ​വ​ലും ചൈ​ന​യി​ല്‍​നി​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ ക​മ്മീ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ യാ​ങ് ജി​യേ​ചി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി വാ​ജ് യി ​എ​ന്നി​വ​രും ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും. ഉ​ച്ച​കോ​ടി​ക്കു ശേ​ഷം ക​രാ​റു​ക​ളോ സം​യു​ക്ത പ്ര​സ്താ​വ​ന​യോ ഉ​ണ്ടാ​കി​ല്ല. രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ഭി​ന്ന​ത നി​ല​നി​ല്‍​ക്കെ​ത്ത​ന്നെ സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കാ​നു​ള്ള മാ​ര്‍​ഗ​മാ​ണ് ഉ​ച്ച​കോ​ടി​യി​ല്‍ ആ​രാ​യു​ക.

മ​ഹാ​ബ​ലി​പു​രം അ​ഞ്ചാം നൂ​റ്റാ​ണ്ടി​ല്‍ ചൈ​നീ​സ് ക​പ്പ​ലു​ക​ള്‍ അ​ടു​ത്തി​രു​ന്ന തു​റ​മു​ഖ​മാ​ണ്. ഏ​ഴാം നൂ​റ്റാ​ണ്ടി​ല്‍ ചൈ​നീ​സ് സ​ഞ്ചാ​രി ഹു​യ​ന്‍ സാം​ഗ് ഇ​വി​ടെ വ​ന്നു താ​മ​സി​ച്ചി​ട്ടു​ണ്ട്. 1956-ല്‍ ​ചൈ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ചൗ ​എ​ന്‍​ലാ​യ് ഇ​വി​ടം സ​ന്ദ​ര്‍​ശി​ച്ചു.

Related Articles

Latest Articles