കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച നോയിഡയിലെ ജെവാർ വിമാനത്താവളം ഭാരതത്തിന്റെ ആഭ്യന്തര വികസനത്തിന് അപ്പുറം ആഗോള സാമ്പത്തിക ക്രമത്തിൽ, പ്രത്യേകിച്ച് ചൈനയുടെ സാമ്പത്തിക ആധിപത്യത്തിന് വലിയ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളമായി മാറാൻ പോകുന്ന ഈ പദ്ധതി കേവലം ഒരു യാത്രാ കേന്ദ്രം എന്നതിലുപരി ഒരു ആഗോള ലോജിസ്റ്റിക്സ് ഹബ്ബായിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലോകത്തെ ഉൽപ്പന്ന നിർമ്മാണ ശാലയായി അറിയപ്പെടുന്ന ചൈനയ്ക്ക് ബദലായി ഭാരതത്തെ മാറ്റാനുള്ള ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ നട്ടെല്ലായി ഈ വിമാനത്താവളം പ്രവർത്തിക്കും. വിദേശ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ചൈനയിലെ വിമാനത്താവളങ്ങളോടും തുറമുഖങ്ങളോടും കിടപിടിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ ഭാരതത്തിൽ ലഭ്യമാകുന്നത് വലിയൊരു ആകർഷണമാണ്. #noidainternationalairport #jewarairport #narendramodi #makeinindia #logisticshub #indiavschina #updevelopment #infrastructure #aviationindia #manufacturinghub #strategicgrowth #economicpower #globaltrade #newindia #yogiadityanath #cargoairport #investinindia #southasiahub #tatwamayinews

