Friday, April 26, 2024
spot_img

ലിജോ ജോസ് ചിത്രത്തില്‍ ​ഗുസ്തിക്കാരനായി മോഹന്‍ലാല്‍ എത്തുന്നു; ഷൂട്ടിങ് ആരംഭിക്കുന്നത് ജനുവരിയില്‍

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ നന്‍പകല്‍ നേരത്ത് മയക്കത്തിനു ശേഷം ലിജോ ജോസ് പെല്ലിശ്ശിരി മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യുമെന്ന് സൂചനകൾ .ഇപ്പോള്‍ ചിത്രത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്.

ബി​ഗ് ബജറ്റില്‍ ഒരുങ്ങുന്ന പിരിയഡ് ഫിലിമില്‍ ​ഗുസ്തിക്കാരനായാവും മോഹന്‍ലാല്‍ എത്തുക എന്നാണ് മൂവി അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തത്.

ഒരു മിത്തിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയില്‍ ആരംഭിക്കും. രാജസ്ഥാനിലായിരിക്കും ഷൂട്ടിങ് നടക്കുക . രാഷ്ട്രീയ നേതാവ് ഷിബു ബേബി ജോണാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Latest Articles