Saturday, September 19, 2026

ഇനി കൊറിയൻ സ്റ്റൈലിൽ കൊള്ളയടി; മണി ഹീസ്റ്റിന്റെ കൊറിയന്‍ പതിപ്പ് ഉടൻ

ലോകമെമ്പാടും വലിയ സ്വീകരണം നേടിയ സ്പാനിഷ് സീരിസ് മണി ഹീസ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ കൊറിയന്‍ സീരിസ് പുറത്തിറങ്ങുന്നത്.ജോയിന്റ് എക്കോണമി ഏരിയ എന്നാണ് സീരിസിന്റെ പേര്.നടനും മോഡലും ചലിച്ചിത്ര നിര്‍മ്മാതാവുമായ യുജിടേയാണ് പ്രധാന കഥാപാത്രമായ പ്രൊഫസറുടെ വേഷത്തിലെത്തുന്നത്.നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.

കൊറിയയുടെ സാമ്പത്തിക രംഗത്തെ പ്രശ്നങ്ങളും അതില്‍ സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധികളും പശ്ചാത്തലമാക്കി ഒരുക്കുന്ന വന്‍ കൊള്ളയാണ് പ്രമേയം.സീരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത മണി ഹീസ്റ്റ് പോലെ തന്നെ എക്കോണമി ഏരിയയും വന്‍ ഹിറ്റാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

Related Articles

Latest Articles