Wednesday, October 14, 2026

ബ്രൂവെറി അഴിമതി; ഹർജ്ജി തള്ളണമെന്ന് വാദിച്ച സർക്കാരിന് തിരിച്ചടി; എല്ലാ വശങ്ങളും പരിശോധിച്ച് തീർപ്പ് കല്പിച്ചുകൊള്ളാമെന്ന് കോടതി

തിരുവനന്തപുരം:സംസ്ഥാനത്ത് ഡിസ്റ്റിലറിയും ബ്രൂവറിയും അനുവദിച്ചതിൽ അഴിമതിയുണ്ടെന്നാരോപിച്ച് കോൺഗ്രസ് നേതാവ് സമർപ്പിച്ച ഹർജ്ജിയിൽ സർക്കാർ വാദം തള്ളി തിരുവനന്തപുരത്തെ പ്രത്യേക വിജിലൻസ് കോടതി. ഹർജ്ജി നിലനിൽക്കണമെന്നും തള്ളണമെന്നുമാണ് കോടതിയിൽ സർക്കാർ വാദിച്ചത് എന്നാൽ ഈ വാദം അംഗീകരിക്കാൻ വിജിലന്‍സ് കോടതി ജഡ്ജി ആര്‍. ഗോപകുമാർ അംഗീകരിച്ചില്ല. ഹര്‍ജിയുമായി ബന്ധപ്പെട്ട് മുന്നില്‍വരുന്ന എല്ലാ വിശദാംശങ്ങളും കോടതി പരിശോധിക്കട്ടേ എന്നും അതിനു ശേഷം ഇതു സംബന്ധിച്ച തീരുമാനം കോടതി തന്നെ സ്വീകരിച്ചുകൊള്ളാമെന്ന് കോടതി പറഞ്ഞു. ആദ്യം കോടതിയുടെ അന്വേഷണം നടക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ രമേശ് ചെന്നിത്തല ഇന്ന് പുതിയൊരു ഹര്‍ജി കൂടി കോടതിയില്‍ സമര്‍പ്പിച്ചു. ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിലുള്ള എല്ലാ ഫയലുകളും ഹാജരാക്കാന്‍ ഉത്തരവിടണം എന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയാണ് ചെന്നിത്തല സമര്‍പ്പിച്ചത്. ഹര്‍ജികള്‍ ഈ മാസം 21-ന് പരിഗണിക്കുന്നതിലേക്ക് മാറ്റി.

മുഖ്യമന്ത്രി, എക്സൈസ് വകുപ്പ് മന്ത്രി തുടങ്ങിയവർക്കെതിരെയാണ് ഹർജ്ജി. നേരത്തെ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന അപേക്ഷ ഗവര്‍ണര്‍ തള്ളിയിരുന്നു. പിന്നാലെ ചെന്നിത്തല കോടതിയെ സമീപിക്കുകയായിരുന്നു.

Related Articles

Latest Articles