Monday, April 29, 2024
spot_img

രാജ്യത്ത് മങ്കി പോക്സ് കേസുകൾ വർധിക്കുന്നു! സ്ഥിതി വിലയിരുത്താൻ കേന്ദ്രം; ആരോഗ്യ വിദഗ്ധരുടെ യോഗം ഇന്ന് ചേരും

ദില്ലി: രാജ്യത്ത് മങ്കി പോക്സ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലും രാജ്യത്ത് ആദ്യമായി സ്ത്രീയിൽ മങ്കിപോക്‌സ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലും ആരോഗ്യ വിദഗ്ധരുടെ യോഗം ഇന്ന് ഡൽഹിയിൽ ചേരും. ഇന്ത്യയിൽ ആദ്യമായി മങ്കിപോക്‌സ് റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു. രാജ്യത്ത് നിലവിൽ 9 കേസുകളാണ് പോസിറ്റീവായത്.

കേരളത്തിൽ നാല് കേസുകളാണുള്ളത്. ഒരാൾ സ്ത്രീയാണ്. രോഗം സ്ഥിരീകരിച്ചവരിൽ 5 പേർക്ക് മാത്രമാണ് വിദേശയാത്ര പശ്ചാത്തലമുള്ളത്. ബാക്കിയുള്ളവർക്ക് രോഗം എങ്ങനെ ബാധിച്ചു എന്ന കാര്യം ഇതുവരെയും വ്യക്തമല്ല. മങ്കിപോക്‌സ് വൈറസ് വ്യാപിക്കുന്നതിന്റെ ലക്ഷണം ആണെന്നും ജാഗ്രത പാലിക്കാനും കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. ആരോഗ്യ മന്ത്രാലയം മങ്കിപോക്‌സ് പ്രതിരോധ മാർഗ നിർദേശങ്ങളും പുറത്തിറക്കിയിരുന്നു.

Related Articles

Latest Articles