Sunday, June 16, 2024
spot_img

ആകാശത്തിലെ കൂടുതൽ അതിക്രമ കഥകൾ പുറത്തുവരുന്നു; പാരിസ്–ഡൽഹി വിമാനത്തിലും അതിക്രമം;യാത്രക്കാരൻ സഹയാത്രികയുടെ പുതപ്പിൽ മൂത്രമൊഴിച്ചുവെന്ന് ആരോപണം

ദില്ലി : മദ്യലഹരിയിൽ വിമാനത്തിലെ വനിത യാത്രക്കാരിക്കു നേരെ സഹയാത്രികൻ മൂത്രമൊഴിച്ച സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിനു മുൻപ് എയർ ഇന്ത്യയുടെ പാരിസ്–ഡൽഹി വിമാനത്തിലും യാത്രക്കാരൻ മൂത്രമൊഴിച്ചെന്ന മറ്റൊരു ആരോപണവും ഉയർന്നിരിക്കുകയാണ്. സഹയാത്രികയുടെ പുതപ്പിൽ മൂത്രമൊഴിച്ചെന്നാണു പരാതി.

ഡിസംബർ ആറിന് എയർ ഇന്ത്യ ഫ്ലൈറ്റ് 142 വിമാനത്തിലാണു സംഭവം നടന്നത് . യാത്രക്കാരൻ മദ്യലഹരിയിലായിരുന്നു എന്നും ആരോപണമുണ്ട് . യാത്രക്കാരനെ സിഐഎസ്എഫ് തടഞ്ഞെങ്കിലും പരാതി ഇല്ലാത്തതിനെത്തുടർന്ന് വിട്ടയച്ചു. യാത്രക്കാരൻ മാപ്പ് എഴുതി നൽകി.

നവംബർ 26ന് ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ എഐ-102 വിമാനത്തിൽ ബിസിനസ് ക്ലാസിൽ വനിത യാത്രക്കാരിക്കുനേരെ സഹയാത്രികൻ മൂത്രമൊഴിച്ച സംഭവം ഏറെ വിവാദമായിരുന്നു. യാത്രക്കാരന് 30 ദിവസത്തേക്ക് എയർ ഇന്ത്യ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് ഡിജിസിഎ കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്.

Related Articles

Latest Articles