Sunday, October 18, 2026

കൊല്ലത്തേയും അയൽ ജില്ലകളിലേയും ആസ്ഥാന കള്ളൻ;ഇരുനൂറോളം മോഷണക്കേസുകളിൽ പ്രതി,കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പിടിയിൽ

കൊല്ലം :കൊല്ലത്തും അയൽ ജില്ലകളിലും വൻ കവർച്ച നടത്തിയ പ്രതിയും ഇരുന്നൂറോളം മോഷണക്കേസുകളിൽ പ്രതിയുമായ മൊട്ട ജോസ് പോലീസിന്റെ പിടിയിൽ.മുത്തടിക്ക് സമീപത്ത് നിന്നാണ് മൊട്ട ജോസിനെ പിടികൂടിയത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.
മോഷണത്തിനു കയറുന്ന വീടുകളിൽനിന്ന് ഭക്ഷണമുണ്ടാക്കി കഴിച്ചശേഷമേ ജോസ് മടങ്ങൂ.

കോഴിമുട്ടയാണ് മൊട്ട ജോസിന്റെ ഇഷ്ടഭക്ഷണം. അങ്ങനെയാണ് മൊട്ട ജോസ് എന്ന പേര് ലഭിക്കുന്നത്.മൊട്ട ജോസിന്റെ പേരിൽ നിരവധി മോഷണക്കേസുകളുണ്ട്.കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലായി ഇരുനൂറോളം മോഷണക്കേസുകളിൽ പ്രതിയാണ് ജോസ്.

Related Articles

Latest Articles