Thursday, April 18, 2024
spot_img

നിങ്ങൾ തിരികെ തന്നത് ഒന്നല്ല രണ്ട് ജീവനുകൾ! 38 ദിവസത്തെ ആശുപത്രി വാസത്തിനിടയിൽ ഉണ്ടായത് ഒരാൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും അപ്പുറമുള്ള അനുഭവങ്ങൾ: വിളിച്ചാൽ വിളികേൾക്കുന്ന മൂർത്തികൾക്കും ആചരിക്കുന്നവനെ കൈവിടാത്ത ധർമ്മത്തിനും കോടി നമസ്ക്കാരം; ശങ്കു ടി ദാസിന്റെ തിരിച്ചുവരവിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് അമ്മ ഗിരിജ തുളസീദാസിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിജെപി നേതാവ് ശങ്കു ടി ദാസിന്റെ തിരിച്ചുവരവിൽ അതിയായ സന്തോഷത്തിലും ആശ്വാസത്തിലുമാണ് സുഹൃത്തുക്കളും ബന്ധുക്കളും. ആശുപത്രി വിട്ട് വീട്ടിൽ വിശ്രമവും തുടർചികിത്സയുമായി കഴിയുകയാണ് ഇപ്പോൾ ശങ്കു. ഒരു ശതമാനം മാത്രം പ്രതീക്ഷയെന്ന് ഡോക്ടർമാർ ആദ്യ ഘട്ടത്തിൽ വിലയിരുത്തിയപ്പോൾ ഉയർന്ന പ്രാർത്ഥനകളുടെ പ്രസാദമായാണ് ശങ്കുവിന്റെ തിരിച്ചുവരവിനെ അമ്മ കാണുന്നത്. പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന എല്ലാവരോടും നന്ദി അറിയിച്ചുകൊണ്ട് ശങ്കുവിന്റെ അമ്മ ഗീത തുളസീദാസിന്റെ ഹൃദയസ്പർശിയായ കുറിപ്പ് ശ്രദ്ധേയമാകുന്നു. “നിങ്ങൾ രക്ഷിച്ചത് അവന്റെ മാത്രം ജീവനല്ല എന്റെയും കൂടിയാണ്. എന്റെ കുട്ടിയില്ലാതെ ഞാൻ എങ്ങനെ ജീവിക്കാനാണ്. 38 ദിവസത്തെ ആശുപത്രി വാസത്തിനിടയിൽ ഉണ്ടായത് ഒരാൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും അപ്പുറമുള്ള അനുഭവങ്ങൾ. വിളിച്ചാൽ വിളികേൾക്കുന്ന മൂർത്തികൾക്കും ആചരിക്കുന്നവനെ കൈവിടാത്ത ധർമ്മത്തിനും കോടി നമസ്ക്കാരം” ശങ്കു സുഖം പ്രാപിച്ചു വരുന്നതായും സ്വയം എണീക്കാനും നടക്കാനുമുള്ള ചെറിയ ബുദ്ധിമുട്ടുകൾ മാറിയാൽ അവൻ നിങ്ങളുടെയിടയിലേക്ക് തിരിച്ചുവരുമെന്നും ആ അമ്മ ഉറപ്പ് നൽകുന്നു.

ശങ്കുവിന്റെ അമ്മ ഗീതാ തുളസി ദാസിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം;

പ്രിയപ്പെട്ടവരെ,

നമ്മുടെയെല്ലാം പ്രാർത്ഥനകളുടെ പ്രസാദമായി, കോഴിക്കോട് Aster Mims Hospital ലിലെ ഡോക്ടർമാരുടെ കൈകൾക്കും മനസിനും കരുത്താകുകയും, ശങ്കുവിന് ഒരു പുനർജ്ജന്മം നൽകുകയും ചെയ്ത ഈശ്വരന്മാർക്ക് കോടി പ്രണാമം
Accident പറ്റിയ സ്ഥലത്ത് നിന്ന് അവനെ ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചവർക്ക് നന്ദി
പ്രാഥമിക ശുശ്രുഷ നൽകിയ lmbichibava Memorial Hospital, Kottakkal Mims Hospital എന്നിവിടങ്ങളിലെ doctors നും ജീവനക്കാർക്കും നന്ദി
വിവരമറിഞ്ഞ ഉടനെ തന്നെ കോട്ടക്കൽ Mims Hospital ലിൽ എത്തി കോഴിക്കോട് Mims ൽ എത്തിക്കാൻ എല്ലാ ഏർപ്പാടും ചെയ്ത സന്ദീപ് വാര്യർജിക്കും മറ്റു പ്രവർത്തർക്കും നന്ദി
ശങ്കുവിന്റെ ചികിത്സാ പുരോഗതിയെ കുറിച്ച് നേരിട്ട് വന്നും ഫോണിലൂടെ അന്വേഷിച്ചും എല്ലാ സഹായവും വാഗ്ദാനം ചെയ്ത ബഹു. ഗോവ ഗവർണർ ശ്രീധരൻ പിള്ള സർ, ബഹു. കേരള നിയമസഭ സ്പീക്കർ എം.ബി. രാജേഷ് സർ, , മുൻ രാജ്യസഭാ M.P സുരേഷ് ഗോപി സർ എന്നിവർക്കും നന്ദി
ശങ്കുവിനെ സന്ദർശിക്കുകയും ചികിത്സാ പുരോഗതി ആരായുകയും എല്ലാ സഹായങ്ങളും വാഗ്ദാനം നൽകുകയും ചെയ്ത Bjp സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ,വത്സൻ തില്ലങ്കേരി, ശോഭ സുരേന്ദ്രൻ, സന്ദീപ് വചസ്പതി, ഗണേഷ് ജി, എനിക്ക് പേരറിയാത്ത ഒരുപാട്
നേതാക്കൾ, പ്രവർത്തകർ എന്നിവർക്കും നന്ദി
എപ്പോഴും കൂടെയുണ്ട് എന്ന് ഓർമിപ്പിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്ത മാതാ അമൃതാനന്ദമയീ അമ്മ, മറ്റു മഠാധിപതിമാർ, സന്ന്യാസികൾ ഇവർക്ക് ഞങളുടെ പ്രണാമം അത്‌ ഞങ്ങൾ ക്ക് ഒരുപാട് ആത്മ വിശ്വാസവും ധൈര്യവും നൽകി
ആദ്യ ദിവസം blood ആവശ്യമുണ്ട് എന്നുപറഞ്ഞപ്പോൾ തന്നെ ഞങ്ങൾ നോക്കിക്കോളാം, നിങ്ങളൊന്നും അറിയണ്ട എന്നു പറഞ്ഞു അത് ഏറ്റെടുത്തു 40 കുപ്പിയോളം blood നൽകിയ ഓരോ സഹോദരൻമാർക്കും പ്രണാമം നിങ്ങൾ അവനു നൽകിയ ജീവരക്തത്തിന് നന്ദി പറഞ്ഞു വില കുറക്കുന്നില്ല. രക്‌തദാനം കോർഡിനേറ്റ് ചെയ്ത പ്രജീഷ് പാലാട്ടിനും ഗിഫ്റ്റ് ഓഫ് ഹാർട്ട്‌ എന്ന അദ്ധേഹത്തിന്റെ സംഘടനക്കും പ്രണാമം
അവന്റെ ജീവൻ നിലനിർത്താൻ അഹോരാത്രം കഠിനാധ്വാനം ചെയ്ത കോഴിക്കോട് Aster Mimsലെ doctors. നിങ്ങളോടെങ്ങിനെ നന്ദി പറയണം എന്നെനിക്കറിയില്ല. നിങ്ങൾ രക്ഷിച്ചത് അവന്റെ മാത്രം ജീവനല്ല. എന്റെയും കൂടിയാണ്. എന്റെ കുട്ടി ഇല്ലാതെ ഞാൻ എങ്ങിനെ ജീവിക്കാനാണ്. നിങ്ങൾക്കും കുടുംബത്തിനും ഭഗവാൻ കോടി പുണ്യം നൽകും. എത്ര കാരുണ്യത്തോടെയാണ് നിങ്ങൾ ഞങ്ങളോട് എപ്പോഴും പെരുമാറിയത്. ഞങളുടെ ഹൃദയം തൊട്ട നന്ദി
അടുത്തതായി നന്ദി പറയാനുള്ളത് Aster Mims management, administration, അവനെ പരിചരിച്ചിരുന്ന നഴ്‌സുമാർ, മറ്റു staff എന്നിവരോടാണ്. നിങ്ങൾ ഞങ്ങളോട് കാണിച്ച സ്നേഹത്തിനും പരിഗണനക്കും കണക്കില്ല. നിങ്ങൾ അവനു നൽകിയ സ്നേഹ നിർഭരമായ യാത്രയയപ്പിനും നന്ദി

പിന്നെ Bar Association, അവനെ നിരന്തരം സന്ദർശിക്കുകയും വിവരങ്ങൾ അന്വേഷണം നടത്തുകയും ചെയ്ത അഭിഭാഷകർ,, സീനിയർ Adv നന്ദകുമാർ, സഹപ്രവർത്തകർ, Adv കൃഷ്ണ രാജ്, Adv പ്രകാശ്ബാബു എല്ലാവർക്കും നന്ദി

ഇനിയുള്ളത് പറഞ്ഞാൽ നന്ദി കേടാവുന്ന നിങ്ങളോടുള്ള നന്ദിയാണ്. FBയിലും അല്ലാതെയും ഉള്ള അവന്റെ സുഹൃത്ത് വലയത്തോട്. സ്നേഹത്തിനു ഇങ്ങിനെയും തലങ്ങൾ ഉണ്ടെന്ന് ഈ 57ആം വയസ്സിൽ നിങ്ങൾ എന്നെ പഠിപ്പിച്ചു. നിങ്ങൾക്ക് നൽകാനായി എനിക്കുള്ളത് അവനെ തന്നെയാണ്.നിങ്ങൾ എന്താണോ ആഗ്രഹിച്ചത് ആ തലത്തിൽ എത്തി പ്രവർത്തിക്കാൻ അവനു കരുത്തായി, സ്നേഹമായി, പ്രാർത്ഥനകളായി ഇനിയും കൂടെയുണ്ടാവണം

അവന്റെ വിവരങ്ങൾ അന്നന്നു റിപ്പോർട്ട്‌ ചെയ്ത് എല്ലാ ദൃശ്യ ശ്രവണ മാധ്യമങ്ങൾ ക്കും നന്ദി. മറുനാടൻ ഷാജൻ സ്കറിയ സാർ, താങ്കളുടെ വാർത്തകൾ ഒരുപാട് പേരിലേക്കെത്തിയതായും അവർ അവനുവേണ്ടി പ്രാർത്ഥനകളും വഴിപാടുകളും നടത്തിയതായും ഞങ്ങളെ അറിയിച്ചു.. എല്ലാവർക്കും നന്ദി.
ഞങ്ങളെ വിളിക്കുകയും നേരിൽ വന്ന് സമാധാനിപ്പിക്കുകയും ചെയ്ത, വിവിധ രാഷ്ട്രീയ പാർട്ടി യുടെ നേതാക്കൾ, പ്രവർത്തകർ, സിനിമാ സാംസ്‌കാരിക സാമൂഹിക രംഗത്തുള്ളവർ, എല്ലാവരെയും ഓർക്കുന്നു

അവനു വേണ്ടി സ്വമേധയാ ജ്യോതിഷം നോക്കി പരിഹാരങ്ങൾ ചെയ്ത ജ്യോതിഷികൾ, വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും പൂജകളും ഹോമങ്ങളും കഴിച്ച തിരുമേനിമാർ, പ്രാർത്ഥനാ കൂട്ടായ്മകൾ സംഘടിപ്പിച്ച ആചാര്യന്മാർ, എല്ലാവർക്കും പ്രണാമം
ഒരാൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുന്നതിനപ്പുറമുള്ള അനുഭവങ്ങൾ ആണ് 38 ദിവസത്തെ ആശുപത്രി വാസത്തിനിടയിൽ ഉണ്ടായത്. ഇങ്ങിനെയും ആളുകൾക്കു സ്നേഹിക്കാൻ പറ്റുമോ എന്നു ഞങ്ങൾ അമ്പരന്ന് പോയി. അതൊക്കെ ഞാൻ പിന്നീട് എഴുതാം. അവനെ സ്നേഹിച്ചവർക്കും അവനായി പ്രാർത്ഥിച്ചവർക്കും സ്വന്തം അവയവങ്ങൾ നൽകാൻ പോലും സന്നദ്ധത പ്രകടിപ്പിച്ചവർക്കും വേണ്ടി ഞങ്ങളുടെ കുടുംബത്തിന്റെ പ്രാർത്ഥന എന്നും ഉണ്ടാകും
മിക്ക ദിവസവും ആശുപത്രിയിൽ എത്തിയിരുന്നു ഷാബു പ്രസാദ് ജി, ആദർശ് ദാമോദരൻ, അദ്വേഷ്, ഒരുപാട് സ്നേഹം
എനിക്ക് ധൈര്യവും ആത്മവിശ്വാസവും നൽകി എന്നെ ചേർത്തുനിർത്തിയ എന്റെ കുടുംബാംഗങ്ങൾ
പ്രിയപ്പെട്ട സലീഷ് ശരത് സോണിച്ചൻ
മറ്റെല്ലാം മാറ്റി വെച്ച് ശങ്കുവിനായി മുഴുവൻ സമയവും ഉഴിഞ്ഞു വെച്ച ഷാജി, രാജേഷ്, ഗിരീഷ്, സുരേഷ്, രവിയേട്ടൻ മറ്റ് നാട്ടുകാർ ഒപ്പമുണ്ടെന്ന് നിരന്തരം ഓർമിപ്പിച്ച എന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ഇവരുടെയൊന്നും സ്നേഹവും, കരുതലും, ആത്മാർത്ഥയും ഞാൻ മറക്കില്ല

ശങ്കു സുഖം പ്രാപിക്കുന്നു. തത്കാലം സ്വന്തമായി എണീക്കാനും നടക്കാനുള്ള ഒക്കെ ബുദ്ധിമുട്ടും ക്ഷീണവും ഉണ്ട്‌. Physiotherapy കൊണ്ട് ശരിയാവും. ഒന്നു രണ്ടാഴ്ച കഴിഞ്ഞാൽ അവൻ വീണ്ടും നിങ്ങളുടെ ഇടയിലേക്ക് വരും. പഴയ ശങ്കുവായി

അതിനായി ഈ നിമിഷം വരെ കൂടെ നിന്ന,1% പ്രതീക്ഷ മാത്രം എന്ന് പറഞ്ഞിടത്ത് നിന്ന് വിശ്വാസത്തിന്റെ അത്ഭുത ശക്തി കൊണ്ട് അവനെ ഇങ്ങനെ മടക്കി തന്ന,
കാല പാശത്തിൽ നിന്ന് മാര്‍ക്കണ്ഡേയനെ എന്ന പോലെ അവനെ രണ്ടാം ജന്മത്തിലേക്ക് കൈപിടിച്ച് കൊണ്ട് വന്ന എല്ലാവർക്കും പ്രണാമം.

വിളിച്ചാൽ വിളി കേൾക്കുന്ന മൂർത്തികൾക്കും ആചരിക്കുന്നവനെ കൈവിടാത്ത ധർമ്മത്തിനും കോടി നമസ്കാരം

Related Articles

Latest Articles