Wednesday, May 22, 2024
spot_img

തന്റെ ‘അമ്മ ലൗജിഹാദിന്റെ വലിയ ഇര; തുറന്നു പറച്ചിലുമായി ബോളിവുഡ് താരം നേഹ ഖാൻ

മറാത്തി സിനിമകളിലും സീരിയലുകളിലും സജീവമായ പ്രശസ്ത ബോളിവുഡ് നടി നേഹ ഖാൻ തന്റെ ‘അമ്മയ്ക്ക് സംഭവിച്ച ദുരവസ്ഥ വെളിപ്പെടുത്തി രംഗത്ത്. തന്റെ ‘അമ്മ ലൗജിഹാദിനു ഇരയായി എന്ന ഞെട്ടിക്കുന്ന സത്യങ്ങളാണ് സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടിരിക്കുന്നത്. എന്നാൽ ഈ കാര്യം മാധ്യമങ്ങൾ മനഃപൂർവം മറച്ചു എന്നും താരം ആരോപിക്കുന്നുമുണ്ട്

നേഹയുടെ അമ്മ രണ്ട് ഭാര്യമാരുള്ള ഒരു മുസ്ലീം യുവാവിനെ വിവാഹം കഴിച്ചുവെന്നും , വിവാഹത്തിന് ശേഷം, ആ കുടുംബത്തിൽ നിന്ന് നേഹയുടെ അമ്മയ്ക്ക് ഭീകരമായ പീഡനങ്ങൾ നേരിടേണ്ടിവന്നുവെന്നും എന്ന് നടി വെളിപ്പെടുത്തി. പ്രമുഖ ഓൺലൈൻ യുട്യൂബ് ചാനലിന്റെ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ലൗജിഹാദിന്റെ ഇരയായതിനു ശേഷം തന്റെ ‘അമ്മ അനുഭവിച്ച കഷ്ടപ്പാടുകളും ദുരിതങ്ങളും എല്ലാം അഭിമുഖത്തിലൂടെ വിവരിച്ചു.

മറാത്തിയായ അമ്മ മുസ്ലീം ആയ തന്റെ പിതാവിനെ വിവാഹം കഴിച്ചു,എന്നാൽ മറ്റ് രണ്ടു ഭാര്യാമാർ അദ്ദേഹത്തിനുണ്ടായിരുന്നതായി അറിയുകയായിരുന്നു. ‘അമ്മ അവരുടെ കുടുംബത്തിൽ എത്തിയത് പിതാവ് ഉൾപ്പടെ ആർക്കും ഇഷ്ടമായിരുന്നില്ല. മാത്രമല്ല ഇത് ഒരു ഹിന്ദു മുസ്ലിം വിവാഹമായതിനാൽ, നേഹയുടെ അച്ഛനും കുടുംബവും അവരെ അംഗീകരിച്ചില്ല എന്നാണ് നേഹ പറയുന്നത്. തുടർന്ന് പ്രശ്നങ്ങൾ നിരവധി ആയപ്പോൾ പീഡനങ്ങൾ അനുഭവിച്ച തന്റെ അമ്മയ്ക്കും സഹോദരനുമൊപ്പം മറ്റൊരു വീട്ടിലേക്ക് നേഹ മാറുകയായിരുന്നു. ജീവിതത്തിൽ തനിക്കു നേരിട്ട എല്ലാ വെല്ലുവിളികളെയും തരണം ചെയ്യാൻ സാധിച്ചത് ‘അമ്മ കാരണമാണ് എന്ന് നേഹ തുറന്നു പറയുന്നു

നേഹയുടെ മാതാപിതാക്കൾ വിവാഹിതരായപ്പോൾ, പിതാവിന് ഇതിനകം അമ്മയുടെ പ്രായത്തിലുള്ള ഒരു മകളുണ്ടായിരുന്നുവെന്ന് താരം വെളിപ്പെടുത്തി. നേഹയുടെ പിതാവിന്റെ രണ്ടാമത്തെ ഭാര്യയ്ക്ക് നേഹയുടെ അമ്മയെ ഇഷ്ടമല്ലായിരുന്നു. കാരണം അവർക്ക് സ്വത്ത് പങ്കിടാൻ താല്പ്പര്യപ്പെട്ടിരുന്നില്ല എന്നാണ് താരം വ്യക്തമാക്കുന്നത്. മാത്രമല്ല. നേഹയുടെ പിതാവ് അമ്മയെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ, രണ്ടാമത്തെ ഭാര്യ നേഹയുടെ അമ്മയെ ആക്രമിക്കാൻ വീട്ടിലേക്ക് ഗുണ്ടകളെ അയച്ചു എന്നും നേഹ പറയുന്നു. ഗുണ്ടകൾ അമ്മയെ അതിക്രൂരമായി ആക്രമിക്കുകയും തുടർന്ന് ശരീരമാസകലം മുറിവുകൾ ഉണ്ടാവുകയും ചെയ്തു. തുടർന്ന് ചികിത്സയിൽ ആയ അമ്മയെ നോക്കാൻ സഹോദരനും തനിക്കും ജോലിക്ക് പോകേണ്ടി വന്നു. ഭിക്ഷ വരെ യാചിക്കേണ്ടി വന്നു എന്ന് നടി പറഞ്ഞു.
പിതാവോ പിതാവിന്റെ കുടുംബക്കാരോ അവരെ തിരിഞ്ഞു നോക്കിയിട്ടില്ല എന്നും. മതം മാറാൻ വിസ്സമ്മതിച്ചതിലുള്ള ദേഷ്യമാണ് എല്ലാത്തിനും കാരണമെന്നും താരം പറയുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയക്കാരും മതസംഘടനകളും തങ്ങൾക്ക് നേരെ കണ്ണടച്ചു എന്നും നേഹ കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിലെ അമരാവതി എന്ന ചെറിയ നഗരത്തിലാണ് നേഹ ഖാൻ ജനിച്ചത്. അഭിനയത്തിലെ തന്റെ സ്വപ്നജീവിതത്തിനായി 2014 ൽ മുംബൈയിലേക്ക് മാറി. പിന്നീട് അഭിനയം പഠിക്കാൻ അനുപം ഖേർ ആക്ടിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. അതേസമയം, നേഹ മോഡലിംഗിൽ സജീവമായി തുടരുകയും ചെയ്തു, തുടർന്ന് 2015 ൽ പുറത്തിറങ്ങിയ ബാഡ് ഗേൾ എന്ന ബഹുഭാഷാ ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചു, അതിനുശേഷം നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles