Sunday, May 5, 2024
spot_img

ആശങ്ക: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 3 ഷട്ടറുകൾ കൂടുതൽ ഉയർത്തി; കൂടുതൽ വെള്ളം തുറന്നുവിടുന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ (Mullaperiyar Dam) അണക്കെട്ടില്‍ നിന്ന് തുറന്നുവിടുന്ന ജലത്തിന്റെ അളവ് വീണ്ടും കൂട്ടി തമിഴ്‌നാട്. ഏഴരമണി മുതൽ സെക്കന്‍റിൽ 3246 ഘന അടി വെള്ളമാണ് തുറന്നുവിടുന്നത്. ഇതിനായി നിലവിൽ തുറന്നിരിക്കുന്ന മൂന്നു ഷട്ടറുകൾ 60 സെന്‍റിമീറ്റർ ആക്കിയിട്ടുണ്ട്.

141.95 അടിയാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്ന് സ്പില്‍ വേയിലെ ഒരു ഷട്ടര്‍ ഒഴികെ ബാക്കി എല്ലാം അടക്കുകയും തമിഴ്നാട് കൊണ്ടു പോകുന്ന വെളളത്തിന്‍റെ അളവ് കുറക്കുകയും ചെയ്തിരുന്നു. ഇതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. തുറന്നു വിടുന്ന വെളളത്തിന്‍റെ അളവ് വർദ്ധിപ്പിച്ച സാഹചര്യത്തിൽ പെരിയാർ തീരത്ത് താമസിക്കുന്നവർക്ക് ജില്ലാ കളക്ടർ ജാഗ്രത നിർദ്ദേശം നൽകി. നദിയിൽ ജലനിരപ്പ് കുറവായതിനാൽ വീടുകളിലേക്ക് വെള്ളം കയറാനുള്ള സാധ്യതയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ.

Related Articles

Latest Articles