Saturday, April 27, 2024
spot_img

മുല്ലപ്പെരിയാര്‍ അണക്കെട്ട്: ജലനിരപ്പ് വീണ്ടും 142 അടിയിലെത്തി; കേരളത്തിന്റെ ആവശ്യം അംഗീകരിക്കാതെ തമിഴ്നാട്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 142 അടിയായിരിക്കുകയാണ് ജലനിരപ്പ്.

നിലവില്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. 841 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്.

എന്നാൽ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ നേരത്തെ മുല്ലപ്പെരിയാര്‍ ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു.

അതേസമയം രാത്രിയില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തരുത് എന്ന കേരളത്തിന്റെ ആവശ്യം ഇന്നലെയും തമിഴ്നാട് അംഗീകരിച്ചില്ല.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ 9 ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ ഉയര്‍ത്തി 7200 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കിയത്.

അധികജലം ഒഴുകി എത്തിയതോടെ പെരിയാറില്‍ ആറടിയോളം ജലനിരപ്പ് ഉയര്‍ന്നു. ജലനിരപ്പ് 142 അടിയായി തന്നെ ക്രമീകരിക്കാനുള്ള ശ്രമമാണ് തമിഴ്നാട് ഇപ്പോഴും തുടരുന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും നേരിയ വര്‍ധന ഉണ്ട്.

Related Articles

Latest Articles