Monday, May 6, 2024
spot_img

മുംബൈയിൽ നിരോധനാജ്ഞ.ഗുവാഹത്തിയിൽ ജവാന്മാർക്ക് കോവിഡ്

മുംബൈ/ഗുവാഹത്തി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുംബൈ ഡെപ്യൂട്ടി കമ്മീഷണര്‍ പ്രണയ അശോകാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്.

നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ ആളുകള്‍ കുട്ടം ചേരാന്‍ പാടില്ല. ആരാധനാലയങങള്‍ക്ക് ഉള്‍പ്പെടെ നിരോധനം ബാധകമാണ്. ജൂലൈ 15 -ാം തിയതി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.കണ്ടെയ്‌മെന്റ് സോണുകളല്‍ 24 മണിക്കൂറും നിരോധനാജ്ഞ ബാധകമാണ്.മുംബൈ നഗരത്തില്‍ രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയുമാണ്.

കണ്ടെയ്ന്റ്‌മെന്റ് സോണുകളില്‍ അവശ്യ സേവനങ്ങള്‍ക്കും അവശ്യ വസ്തുക്കളുടെ വിതരണത്തിനും അടിയന്തര ആശുപത്രി സേവനങ്ങള്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്.

അതിനിടെ ഗുവാഹത്തിയില്‍ 52 ജവാന്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗുവാഹത്തി റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ട്രാന്‍സിറ്റ് ക്യാംപിലെ 52 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Related Articles

Latest Articles