Sunday, June 16, 2024
spot_img

മും​ബൈ​യി​ൽ മഴ കനക്കുന്നു : 21 പേർ മരിച്ചു : റെ​യി​ല്‍, റോ​ഡ്, വ്യോ​മ ഗ​താ​ഗ​ത​ങ്ങ​ൾ താറുമാറായി

മുംബൈ: കനത്ത മഴയിൽ മുംബൈയും പരിസരപ്രദേശങ്ങളും നിശ്ചലമാകുന്നു. മ​ഴ​യെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ല്‍ 21 പേ​ര്‍ മ​രി​ച്ചു. പൂ​ന​യി​ൽ കോ​ള​ജി​ന്‍റെ ചു​റ്റ​മ​തി​ലി​ടി​ഞ്ഞു വീ​ണ് ആ​റ് പേർ മരിച്ചു . മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ല്യാ​ണി​ല്‍ സ്‌​കൂ​ള്‍ മ​തി​ല്‍ ത​ക​ര്‍​ന്ന് മൂ​ന്നു പേ​ര്‍ മ​രി​ക്കു​ക​യും ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. മ​ലാ​ദ് പ്ര​ദേ​ശ​ത്ത് മ​തി​ലി​ടി​ഞ്ഞു വീ​ണ് 12 പേ​ർ മ​രിക്കുകയും നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​വി​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. അപകടത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചു.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മുംബൈയിൽ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. അത്യാവശ്യ സേവനങ്ങൾ മാത്രമാവും ലഭ്യമാവുക. മുംബൈയ്ക്ക് പുറമെ നവി മുംബൈ, കൊങ്കൺ, താനെ പ്രദേശങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് റെ​യി​ല്‍, റോ​ഡ്, വ്യോ​മ ഗ​താ​ഗ​ത​ങ്ങ​ളും താ​റു​മാ​റാ​യി. റ​ണ്‍​വേ​യി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ര​ധാ​ന റ​ണ്‍​വേ അ​ട​ച്ചു. മും​ബൈ​യി​ൽ നി​ന്നു​ള്ള 54 വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.

നഗരത്തിലെ സബര്‍ബന്‍ ട്രെയ്‌നുകളും സര്‍വീസ് അവസാനിപ്പിച്ചു. വെള്ളത്തില്‍ മുങ്ങിയ റെയില്‍ പാളങ്ങളില്‍ കിടക്കുന്ന മൂന്ന് സബര്‍ബന്‍ ട്രെയിനുകളില്‍ കുടുങ്ങിയ യാത്രക്കാരെ റെയില്‍വേ സംരക്ഷണ സേന രക്ഷപ്പെടുത്തി. പല സ്ഥലങ്ങളിലും വലിയ ഗതാഗത കുരുക്കുകളാണ് ഉണ്ടായത്‌.

Related Articles

Latest Articles