Thursday, May 23, 2024
spot_img

ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ആദ്യ കേന്ദ്ര ബജറ്റ് അഞ്ചിന്; പ്രതീക്ഷയോടെ ഇന്ത്യ

ദില്ലി: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അഞ്ചിന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ഒരു മുഴുവന്‍ സമയ വനിതാ ധനമന്ത്രി അവതരിപ്പിക്കുന്ന ആദ്യ കേന്ദ്ര ബജറ്റ് എന്ന പ്രത്യേകതയുമുണ്ട് ഈ ബജറ്റിന്.

ഇന്ത്യ ഏറെ ആകംഷയോടെ ഉറ്റു നോക്കുന്ന ബജറ്റിലൂടെ ധനക്കമ്മി 3.4 ശതമാനത്തില്‍ നിന്ന് 3.6 ശതമാനത്തിലേക്ക് ഉയര്‍ത്തിയേക്കുമെന്നാണ് സൂചനകള്‍.

ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച ചെറുകിട കര്‍ഷകര്‍ക്കുള്ള 6000 രൂപ തുടരുമെന്നാണ് സൂചന. ആദായ നികുതി റിബേറ്റ് അഞ്ചുലക്ഷം രൂപവരെയാക്കിയതും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ വീതം പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയും പുതിയ ബജറ്റിലും ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ.

Related Articles

Latest Articles