Tuesday, December 30, 2025

മുരിങ്ങൂർ പീഡനം; മുന്‍ വൈദികന്‍ സി.സി.ജോണ്‍സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; പ്രതി ഉടൻ കീഴടങ്ങാൻ നിർദേശം

കൊച്ചി: മുരിങ്ങൂരില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ മുന്‍ വൈദികന്‍ സി.സി.ജോൺസൻ നൽകിയ മുൻ‌കൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. പ്രതിയുടെ അറസ്റ്റ് അനിവാര്യമാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജസ്റ്റിസ് വി.ഷര്‍സി ജാമ്യാപേക്ഷ നിരസിച്ചത്. പ്രതി എത്രയും വേഗം കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു.

പ്രതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കേണ്ടതുണ്ടെന്നും ലൈംഗിക പരിശോധന നടത്തേണ്ടതുണ്ടെന്നും സാക്ഷികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇര പരാതി കൊടുക്കാന്‍ വൈകിയെന്ന പ്രതിയുടെ വാദം കോടതി തള്ളി.

2016 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോണ്‍സണ്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ ബലാംല്‍സംഘം ചെയ്യുകയും ഭീഷണിപ്പെടുത്തി നഗനചിത്രങ്ങള്‍ എടുക്കുകയും ചെയ്തെന്നാണ് പരാതി. കേസെടുക്കാതിരിക്കാൻ വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന എം സി ജോസഫൈൻ ഇടപ്പെട്ടുവെന്ന ഗുരുതരമായ ആരോപണവും മുൻപ് വന്നിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles