Saturday, April 27, 2024
spot_img

നിങ്ങൾ വാദ്യോപകരണത്തിൽ വിദഗ്ധരാണോ? സുവർണ്ണാവസരം ഒരുക്കി ഗുരുവായൂർ ദേവസ്വം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ അപേക്ഷ ക്ഷണിച്ചു. ചെണ്ട, തിമില, മദ്ദളം, കൊമ്പ്, കുറുംകുഴൽ, നാദസ്വരം, തവിൽ, അഷ്ടപതി എന്നീ കോഴ്സുകളിലേയ്ക്കാനാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. ആകെ 37 സീറ്റുകളാണുള്ളത്. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം കുട്ടികളുടെ വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഓഗസ്റ്റ് 9, വൈകുന്നേരം 3 മണിക്ക് മുമ്പായി ഗുരുവായൂർ ദേവസ്വം ഓഫീസിലോ, അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, പിഒ ഗുരുവായൂർ എന്ന വിലാസത്തിൽ തപാൽ മാർഗമോ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഗുരുകുല സമ്പ്രദായത്തിൽ പഠിക്കാൻ താല്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 12 നും 15 നും മധ്യേ പ്രായപരിധി ഉള്ളവരും ഏഴാം തരം ജയിച്ചവരുമാകണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, ഭക്ഷണം, പ്രതിമാസം 1000 രൂപ സ്റ്റൈഫന്റ് എന്നിവ അനുവദിക്കും. അപേക്ഷ അയക്കുന്ന കവറിന് പുറത്ത് വാദ്യ വിദ്യാലയത്തിലെ പ്രവേശനത്തിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. എന്തെങ്കിലും സംശയമുള്ളവർക്ക് 0487 2556335, 2552801 ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles