Tuesday, May 7, 2024
spot_img

ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ ഇതാണ്… അറിയണം ഇതിനെക്കുറിച്ച്…

ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ ഇതാണ്… അറിയണം ഇതിനെക്കുറിച്ച്… | Asian Countries

മതം പ്രാകൃതമായ ഒന്നാണ്. ഒരു മതത്തിന് ഒരു രാജ്യത്തിൽ ഭൂരിപക്ഷം ഉണ്ടാകുമ്പോൾ സ്വാഭാവികമായും ന്യൂനപക്ഷങ്ങളെ പരിഗണിക്കാതെ ഭൂരിപക്ഷം അതിന്റെ പ്രാകൃത സ്വഭാവങ്ങൾ കാണിക്കും. ലോകത്ത് എവിടെ നോക്കിയാലും ഒരു മതത്തിന് ഭൂരിപക്ഷമുള്ള ഇടങ്ങളിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയും, ജനാധിപത്യവിരുദ്ധമായും ഏകാധിപതിപരമായും ആ മതം ഭൂരിപക്ഷത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കും. അതിനായി നിയമങ്ങൾ നിർമ്മിക്കും ന്യൂനപക്ഷങ്ങളെ അവരാൽ ആവുംവിധം ക്രൂശിക്കുകയും ചെയ്യും.

പാകിസ്ഥാൻ ഭരണഘടനയുടെ ആമുഖത്തിൽതന്നെ, ‘ പരമകാരുണികനായ അല്ലാഹുവിന്റെ നാമത്തിൽ’ എന്നാണ്. പരമശക്തനും പരമാധികാരമുള്ളവനുമായ പ്രപഞ്ചസ്രഷ്ടാവിന്റെ അസ്തിത്വത്തെപ്പറ്റി അതിൽ പരാമർശങ്ങളുണ്ട്. പ്രസ്തുത ഭാഗത്തെ അഞ്ചാമത്തെ പാരഗ്രാഫിൽ .”വിശുദ്ധ ഖുർആനിലും സുന്നത്തിലും പറഞ്ഞിരിക്കുന്ന ഇസ്‌ലാമിന്റെ പഠിപ്പിക്കലുകൾക്കും ആവശ്യകതകൾക്കും അനുസൃതമായി വ്യക്തിഗതവും കൂട്ടായതുമായ മേഖലകളിൽ അവരുടെ ജീവിതം ക്രമീകരിക്കാൻ മുസ്ലിങ്ങളെ പ്രാപ്തരാക്കും;” എന്നത് ഒരു ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് രാഷ്ട്രത്തിന്റെ ഭരണഘടനയിൽ വരണമെങ്കിൽ മതം എത്രത്തോളം ഭീകരമായ തോതിൽ ആ നാട്ടിൽ ആഴ്ന്നിറങ്ങിയിട്ടുണ്ടാവും.

പാകിസ്ഥാനിലെ മത ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ നിരന്തരം വാർത്തകളിൽ നിറയാറുണ്ട്.
2020 ഏപ്രിൽ മാസത്തിലാണ് ക്രിസ്ത്യൻ മതത്തിൽപെട്ട പതിന്നാലുവയസുകാരി മരിയ ഷഹബാസിനെ തോക്കു ചൂണ്ടി പർവേശ് മസിഹ്, യൂനസ് മാസിഹ്, നയീം മാസിഹ് എന്നീ മൂന്ന് പേർ ചേർന്നു തട്ടിക്കൊണ്ടു പോയത്. ആളുകൾ അടുത്ത് ചെല്ലാതിരിക്കുവാനിവർ, ആകാശത്തേക്ക് നിരവധി വട്ടം വെടിയുതിർത്തതായും ദൃക്സാക്ഷികൾ പറയുന്നു. പിന്നീട്, തട്ടിക്കൊണ്ടു പോയ വ്യക്തി പെൺകുട്ടിയെ നിർബന്ധപൂർവ്വം വിവാഹം കഴിക്കുകയും മതം മാറ്റുകയും ചെയ്തു. മകളെ തിരികെ ലഭിക്കുവാൻ വിവിധ മാർഗങ്ങൾ നോക്കിയെങ്കിലും കഴിഞ്ഞ കുറെ മാസങ്ങളായി പെൺകുട്ടി ഇയാളുടെ പക്കലാണെന്നും മകളെ തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ടു മരിയയുടെ പിതാവ് ലാഹോർ കോടതിയെ സമീപിച്ചു.

എന്നാൽ കോടതി മരിയയെ വെറുതെവിട്ടില്ല. മതപരിവർത്തനം പെൺകുട്ടിയുടെ സമ്മതത്തോടെയാണ് നടന്നതാണെന്നും തട്ടിക്കൊണ്ടു പോയ വ്യക്തി അവരെ വിവാഹം കഴിക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രായപരിശോധന നടത്താൻ ഉത്തരവിട്ടെങ്കിലും പെൺകുട്ടി ഋതുമതിയായതിനാൽ ശരിയാ നിയമപ്രകാരം വിവാഹം സാധുവാണെന്നാണ് കോടതി വിധിച്ചു. 2014ൽ പാകിസ്ഥാനിൽ പാസാക്കിയ നിയമപ്രകാരം 18 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിവാഹം നിയമവിരുദ്ധമാണ്.

ഈ നിയമം പരിഗണിക്കാതെയാണ് ഹൈക്കോടതി വിധി വന്നത്. ഒപ്പം അയാളുടെ നല്ല ഭാര്യയായി ജീവിക്കണമെന്നും ആ 14 വയസ്സുള്ള പെൺകുട്ടിയോട് കോടതി ഉപദേശിച്ചു. പാകിസ്ഥാനിൽ നിന്നും ഏറ്റവുമൊടുക്കം കേൾക്കുന്ന വാർത്തയാണ് സുനിത മസിഹിന്റെ. 14 വയസുള്ള സുനിത എന്ന ക്രിസ്ത്യൻ പെൺകുട്ടിയെ മതം മാറ്റാൻ ശ്രമിച്ചെന്നും ഇതിനായി ശഹാദത്ത് കലിമ ചൊല്ലാൻ നിർബന്ധിച്ചെന്നും, തയാറാവാതെ ഇരുന്ന സുനിതയെ കൂട്ട ബലാത്സംഗത്തിനു ഇരയാക്കിയെന്നും എതിർത്തപ്പോൾ തല മുണ്ഡനം ചെയ്‌തെന്നും വാർത്തകൾ പുറത്തു വന്നിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles