Monday, May 27, 2024
spot_img

വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണം ; റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സിബിഐ

കൊച്ചി: വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ അന്വേഷണ പുരോഗതി റിപ്പോ‍ർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് സിബിഐ. തുടരന്വേഷണം കാര്യക്ഷമമല്ലെന്ന ആരോപണവുമായി കുട്ടികളുടെ അമ്മ നൽകിയ ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അതിനുമുമ്പ് അന്വേഷണ പുരോഗതി റിപ്പോ‍ർട്ട് നൽകണമെന്നാണ് കോടതി നിർദ്ദേശിച്ചിരുന്നത്. എന്നാൽ പുരോഗതി റിപ്പോ‍ർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് സിബിഐ.

മക്കളുടെ മരണത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നില്ലെന്നാണ് കുട്ടികളുടെ ‘അമ്മ ആരോപിച്ചത്. അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടം വേണമെന്നും അവർ ആവശ്യപ്പെടിരുന്നു. മക്കളുടെ മരണം കൊലപാതകമാണോ എന്ന കാര്യത്തിലും കേസിലെ പ്രതികളായ രണ്ട് പേരുടെ ദുരൂഹ മരണത്തെക്കുറിച്ചും അന്വേഷണം വേണമെന്നായിരുന്നു പെൺകുട്ടികളുടെ അമ്മയുടെ ആവശ്യം.

Related Articles

Latest Articles