ശ്രീകാര്യം :കട്ടേലയിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം. ശ്രീകാര്യം കട്ടേലയിൽ അമ്പാടി നഗർ സ്വദേശി സാജുവിനെയാണ് ദുരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ബന്ധുവിനൊപ്പം മൊബൈൽ വാങ്ങാൻ പുറത്തുപോയ സാജു മടങ്ങി വന്നിരുന്നില്ല തുടർന്നാണ് കട്ടേല ട്രിനിറ്റി സ്കൂളിന് സമീപം സാജുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. സാജുവിന്റെ സുഹൃത്ത് അനീഷിനുവേണ്ടിയുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.
സുഹൃത്തുക്കളുമായി മദ്യപിക്കുകയൂം തുടർന്ന് അവരുമായി വഴക്കുണ്ടാക്കുകയുമായിരുന്നു സാജു. വഴക്കിനിടയിൽ നഷ്ടമായ മൊബൈൽ വാങ്ങാൻ വീട്ടിൽ നിന്നും ഇറങ്ങിയ സാജു തിരിച്ചുവന്നില്ലായിരുന്നു. പിന്നീടാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ കല്ലു കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

