ദില്ലി: നേപ്പാളിൽ വിമാനം തകർന്നുവീണു.പൊഖാറ വിമാനത്താവളത്തിന്റെ റൺവേയിൽ വിമാനം തകർന്നുവീഴുകയായിരുന്നു.വീണ ശേഷം വിമാനം പൂർണ്ണമായി കത്തിനശിക്കുകയും ചെയ്തു.68 യാത്രക്കാരും നാല് ജീവനക്കാരുമായിരുന്നു അപകടസമയത്ത് വിമാനത്തിൽ ഉണ്ടായിരുന്നത്.യെതി എയർലൈൻസിന്റേതാണ് വിമാനമെന്നാണ് വിവരം. മധ്യ നേപ്പാളിലെ പ്രധാന വിമാനത്താവളമായിരുന്നു ഇത്.വിദേശ പൗരന്മാർ യാത്രക്കാരിൽ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല.
നേപ്പാൾ സർക്കാരിൽ നിന്ന് ഊർജ്ജിതമായ രക്ഷാപ്രവർത്തനം തുടരുന്നുണ്ട്.ഭൂപ്രകൃതിയാണ് നേപ്പാളിലെ അപകടത്തിന് കാരണം. ഉയർന്ന പ്രദേശങ്ങളിലാണ് വിമാനത്താവളം. റൺവേകൾ ചെറുതാണെന്നതും വെല്ലുവിളിയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് നേപ്പാൾ വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

