Friday, April 26, 2024
spot_img

നാരീ ശക്തി !!!
തന്ത്രപ്രധാന മേഖലകളിൽ സ്ത്രീകളെ കമാൻഡിങ് ഓഫിസർമാരായി നിയമിച്ച് ഇന്ത്യൻ ആർമി

ദില്ലി : 50 വനിത സൈനിക ഉദ്യോഗസ്ഥർക്ക് കമാൻഡിങ് ഓഫിസർമാരായി നിയമനം നൽകി ഇന്ത്യന്‍ ആർമി. ഇന്ത്യ– ചൈന അതിർത്തിയിലടക്കം രാജ്യത്തെ തന്ത്രപ്രധാനമേഖലകളിലാണ് ഇവർക്ക് നിയമനം ലഭിച്ചത് . സൈന്യത്തിലെ ലിംഗസമത്വം ഉയർത്തിക്കാട്ടി 108 വനിതകളെ കൂടുതൽ ഉത്തരവാദിത്തമുള്ള കമാൻഡർ പദവിയിലേക്കു തിരഞ്ഞെടുത്തിരുന്നു.

1992 മുതൽ 2006 വരെ ദീർഘ കാലത്തിൽ സൈന്യത്തിൽ എൻജിനിയർമാരായും മെഡിക്കൽ ഓഫിസർമാരായും സേവനമനുഷ്ഠിച്ചവരാണ് ഇവരിൽ ഭുരിഭാഗവും. സൈനിക ആശുപത്രികളിൽ കമാന്‍ഡിങ് ഓഫിസർമാരായി സ്ത്രീകൾ നേരത്തെ തന്നെയുണ്ട്. സ്ത്രീശാക്തീകരണത്തിനു പ്രാധാന്യം നൽകിയാണ് പുതിയ തീരുമാനമെന്ന് ആർമി ചീഫ് ജനറൽ മനോജ് പാണ്ഡെയും വ്യക്തമാക്കി

Related Articles

Latest Articles