Monday, May 6, 2024
spot_img

ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ പുനരാരംഭിക്കും;
ഡിസംബറിലെ പെൻഷൻ നാളെ കൈകളിലെത്തും

തിരുവനന്തപുരം : പൊതുജനങ്ങൾക്ക് അൽപാശ്വാസമായി സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ പുനരാരംഭിച്ചുകൊണ്ട് ഒരു മാസത്തെ കുടിശിക നൽകാൻ സർക്കാർ ഉത്തരവിറങ്ങി. ഡിസംബർ മാസത്തിലെ ക്ഷേമ പെൻഷനാണ് നാളെ മുതൽ വിതരണം ചെയ്യുക. സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് വായ്പയെടുത്താണ് ഇതിനായുള്ള തുക വകയിരുത്തിയത്.

900 കോടി രൂപയാണ് ഇതിനായി വായ്പ എടുക്കുന്നത്. 62 ലക്ഷം പേർക്കാണ് സംസ്ഥാനത്തിലുടനീളം ക്ഷേമപെൻഷൻ നൽകുന്നത്. 1600 രൂപയാണ് പ്രതിമാസ പെന്‍ഷൻ. ഡിസംബർ, ജനുവരി മാസങ്ങളിലെ ക്ഷേമപെൻഷൻ തുകയാണ് വിതരണം ചെയ്യാനാണുള്ളത്.

Related Articles

Latest Articles