Friday, May 17, 2024
spot_img

ഇറ്റലിയിലെ പൊതു തിരഞ്ഞെടുപ്പിൽ വിജയം; ജോർജ്ജിയ മെലോനിക്ക് ആശംസാ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: ഇറ്റലിയിൽ തിരഞ്ഞെടുപ്പ് വിജയം നേടിയ ജോർജിയ മെലോനിയ്‌ക്ക് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റലിയുമായി ശക്തമായ ബന്ധം തുടരുമെന്നും പ്രധാന മന്ത്രി ആശംസാ സന്ദേശത്തിൽ അറിയിച്ചു.

” ഇറ്റലിയുടെ പൊതുതിരഞ്ഞെടുപ്പിൽ മികച്ച ജനപിന്തുണ നേടി ഭൂരിപക്ഷത്തോടെ വിജയിച്ച ജോർജിയ മെലോനിയെ അഭിനന്ദിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാണെന്നും കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാൻ ആകുമെന്ന് പ്രത്യാശിക്കുന്നു” എന്നും പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു.

ഇറ്റലിയുടെ വലതുപക്ഷ സംഘടനകളാണ് ഇത്തവണ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയത്. ഇസ്ലാമിക ഭീകരതയ്‌ക്കെതിരേയും വിദേശ കുടിയേറ്റത്തിനെതിരേയും ശക്തമായ പ്രചാരണം നടത്തിയാണ് മെലോനി വൻ ഭൂരിപക്ഷം നേടിയത്. അധികാരമേറ്റാൽ ഇറ്റലിയുടെ ചരിത്രത്തിൽ പ്രധാനമന്ത്രിയാകുന്ന ആദ്യ വനിത എന്ന നേട്ടമാണ് മെലോനിയെ കാത്തിരിക്കുന്നത്.

Related Articles

Latest Articles