Sunday, May 5, 2024
spot_img

ബലാത്സംഗം ചെറുക്കാന്‍ ​‍ശ്രമിച്ചു; പത്തുവയസുകാരിയെ കിണറ്റിലെറിഞ്ഞു; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

സെഹോര്‍: ബലാത്സംഗം ചെറുക്കാൻ ശ്രമിച്ച 10 വയസ്സുകാരിയെ യുവാവ് കിണറ്റിലെറിഞ്ഞു. മധ്യപ്രദേശിലെ ദൂധ്ലായി ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കിണറ്റിൽ വീണ കുട്ടി കിണറിനുള്ളിലെ വള്ളികളില്‍ പിടിച്ചു തൂങ്ങി കിടന്നു. അതിനാൽ ജീവൻ തിരിച്ചുകിട്ടി. കഴിഞ്ഞ ദിവസം വൈകുന്നേരം വീടിന് പുറത്ത് കളിക്കാനിറങ്ങിയ പെൺകുട്ടിയെ അയൽവാസിയായ രമേഷ് എന്നയാള്‍ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.

പെൺകുട്ടി ഒരു രീതിയിലും വഴങ്ങുന്നില്ലായെന്ന് കണ്ടപ്പോൾ ദേഷ്യം മൂത്ത യുവാവ് കുട്ടിയെ ഉപദ്രവിക്കുവാൻ തുടങ്ങി. എന്നാല്‍, പെണ്‍കുട്ടി ഇതിനെയെല്ലാം ചെറുത്തു നിന്നു. തുടർന്ന് ഇയാള്‍ പെൺകുട്ടിയെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. ധീരയായ പെണ്‍കുട്ടി കിണറിലെ വള്ളികളില്‍ തൂങ്ങി രക്ഷപ്പെട്ടുവെന്ന് എസ് പി മായങ്ക് അവാസ്തി പറഞ്ഞു.

Related Articles

Latest Articles