Saturday, April 27, 2024
spot_img

ബസ് കൊക്കയിൽ മണിക്കൂറുകളോളം തൂങ്ങിക്കിടന്നു ; മരണത്തെ മുഖാമുഖം കണ്ട് യാത്രക്കാർ; സാഹസി കമായി ബസ് നിയന്ത്രിച്ച് അവസാന യാത്രക്കാരനെയും രക്ഷിച്ച് ഡ്രൈവർ

ഷിംല: ഹിമാചൽ പ്രദേശിൽ ബസ് അപകടത്തിൽ യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഹിമാചലിലെ സിർമൗർ പ്രദേശത്താണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് തെന്നി വീഴുകയായിരുന്നു. അപകട സമയം ഡ്രൈവർ ഉൾപ്പെടെ 22 പേരാണ് ബസിൽ ഉണ്ടായിരുന്നത്.

ആഴമുള്ള കൊക്കയിലേക്ക് വീഴുമെന്ന നിലയിലായിരുന്നു ബസ്. ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് 21 യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്. ബസിലെ അവസാന യാത്രികന്റെ ജീവൻ രക്ഷിക്കുന്നതുവരെയും ഡ്രൈവർ അതിസാഹസികമായി ബസ് നിയന്ത്രിക്കുകയായിരിന്നു. യാത്രക്കാർ പരിഭ്രാന്തരായത് രക്ഷാപ്രവർത്തനത്തെ ആദ്യം പ്രതികൂലമായി ബാധിച്ചിരുന്നു യാത്രക്കാരും പ്രദേശവാസികളുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles