ഇന്ന് ദേശിയ ശാസ്ത്ര ദിനം. പ്രമുഖ ഇന്ത്യൻ ശാസ്ത്രജ്ഞനായ സി വി രാമൻ ഇന്ത്യൻ ശാസ്ത്ര രംഗത്തിന് നൽകിയ സംഭാവനകളുടെ സ്മരണാർഥമായാണ് ശാസ്ത്ര ദിനം ആചരിക്കുന്നത്. 1987 ഫെബ്രുവരി 28-നാണ് ആദ്യമായി ശാസ്ത്ര ദിനം ആചരിച്ചത്.

ശാസ്ത്രത്തിനും മനുഷ്യർക്കും വേണ്ടിയുള്ള ശാസ്ത്രം- ഇതാണ് ഈ വർഷത്തെ ദേശിയ ശാസ്ത്ര ദിന സന്ദേശം. ശാസ്ത്രവും സാങ്കേതികവിദ്യയും ദൈനംദിന ജീവിതത്തിൽ പ്രയോഗിക്കേണ്ടതാണ് എന്ന സന്ദേശം എല്ലാ വർഷവും ദേശിയ ശാസ്ത്ര ദിനത്തോടനുബന്ധമായി വ്യാപിക്കുന്നു. ശാസ്ത്രീയ സമൂഹത്തെ കൂടുതൽ അടുപ്പിക്കാൻ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്ന ഈ ദിവസത്തിൽ രാജ്യത്തെ മിക്ക ശാസ്ത്രജ്ഞരും ഒത്തുക്കൂടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശാസ്ത്രീയ മേളകൾ സംഘടിപ്പിക്കുകയും ഗവേഷകർക്ക് അവരുടെ ഏറ്റവും പുതിയ കണ്ടെത്തലുകൾ പ്രദർശിപ്പിക്കാനുള്ള അവസരവും ലഭിക്കുന്നു.