Friday, October 9, 2026

‘നയനയ്ക്ക് സ്വയം പരിക്കേൽപ്പിക്കുന്ന സ്വഭാവമുണ്ടായിരുന്നില്ല’;നി‍ർണായക വെളിപ്പെടുത്തലുമായി സുഹൃത്ത്

തിരുവനന്തപുരം : യുവ സംവിധായിക നയന സൂര്യന്റെ മരണത്തിൽ പോലീസിന്റെ കണ്ടെത്തലുകൾ തള്ളികൊണ്ട് നി‍ർണായക വെളിപ്പെടുത്തലുമായി സുഹൃത്ത്. നയനയ്ക്കൊപ്പം ആൽത്തറയിലുള്ള വാടക വീട്ടിൽ താമസിച്ചിരുന്ന യുവതിയാണ് മ്യൂസിയം പോലീസിൻെറ കണ്ടെത്തലുകള്‍ തളളിയത്.

സ്വയം ശരീരത്തിൽ പരിക്കേൽപ്പിക്കുന്ന സ്വഭാവം നയനക്കുണ്ടായിരുന്നില്ലെന്ന് സുഹൃത്ത് പറഞ്ഞു. നയന മരിക്കുന്നതിന് നാല് ദിവസം മുമ്പ് തൻെറ ജൻമദിനം ആഘോഷിച്ചിരുന്നു. അവസാനം കാണുമ്പോള്‍ നയനയുടെ ശരീരത്തിൽ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നും യുവതി വ്യക്തമാക്കി.

Related Articles

Latest Articles