Wednesday, December 31, 2025

നയൻസ് ഗർഭിണിയോ?? ആരാധകർക്ക് സസ്പെന്‍സുമായി പുതിയ ഫോട്ടോ പുറത്തുവിട്ട് വിഘ്നേഷ് ശിവന്‍

തെന്നിന്ത്യൻ താരം നയന്‍താര ഗര്‍ഭിണിയാണെന്ന സംശയം നല്‍കുംവിധത്തിലൊരു ചിത്രമാണ് ഭര്‍ത്താവ് വിഘ്നേഷ് ശിവന്‍ സോഷ്യൽമീഡിയയിൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലാണ്, നയന്‍താരയ്ക്കും ഒരു കൂട്ടം കുട്ടികള്‍ക്കുമൊപ്പമുള്ള ഒരു ചിത്രം വിഘ്നേഷ് പങ്കിട്ടത്. കൊച്ചുകുട്ടികള്‍ക്കൊപ്പം പോസ് ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര-വിഘ്നേഷ് ശിവന്‍ ദമ്പതികള്‍ സന്തോഷത്തോടെ പുഞ്ചിരിച്ചുകൊണ്ടാണ് പോസ് ചെയ്തിരിക്കുന്നത്.

ചിത്രം പങ്കുവെച്ചുകൊണ്ട്, വിഘ്‌നേഷ് ഇങ്ങനെ എഴുതി, “കുട്ടികള്‍ക്കൊപ്പം കുറച്ച്‌ സമയം ഭാവിക്കായി പരിശീലിക്കുക.” . ഇത് നയന്‍താരയും വിഘ്‌നേഷും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നുണ്ടെന്ന ഊഹാപോഹങ്ങള്‍ക്ക് കാരണമാകുന്നതായി സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ അഭിപ്രായപ്പെടുന്നു.

ഇക്കഴിഞ്ഞ ജൂണില്‍ വിവാഹിതരായ വിഘ്നേഷ് ശിവനും നയന്‍താരയും അന്നുമുതല്‍ ഇരുവരുടെയും ജീവിതത്തിലെ നിമിഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടിരുന്നു. വിദേശത്ത് ഹണിമൂണ്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലാകുകയും ചെയ്തിരുന്നു.

Related Articles

Latest Articles