Saturday, September 19, 2026

ആരാധകർ കാത്തിരുന്ന നയന്‍താര- വിഘ്‌നേഷ് ശിവന്‍ വിവാഹം ജൂണ്‍ ഒന്‍പതിന്; ഡിജിറ്റല്‍ ക്ഷണക്കത്ത് പുറത്ത്, വേദിയില്‍ മാറ്റം

ആരാധകർ ഏറ്റവും അധികം കാത്തിരുന്ന താരവിവാഹത്തെകുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്ത്. നയന്‍താര– വിഘ്‌നേഷ് ശിവന്‍ വിവാഹം ജൂണ്‍ ഒന്‍പതിന് നടക്കുമെന്ന അഭ്യൂഹങ്ങള്‍ ഉറപ്പിക്കുന്ന തരത്തില്‍ താരങ്ങളുടേതെന്ന് കരുതുന്ന ഡിജിറ്റല്‍ ക്ഷണക്കത്താണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ക്ഷണക്കത്ത് പുറത്തുവിട്ടത് ഒരു ഓണ്‍ലൈന്‍ മാധ്യമമാണ്.

മോഷന്‍ പോസ്റ്ററിന്റെ രൂപത്തിലാണ് കത്ത് തയ്യാറാക്കിയത്. ജൂണ്‍ ഒന്‍പതിന് തിരുപ്പതിയില്‍വച്ചായിരിക്കും വിവാഹമെന്നാണ് ആദ്യം പ്രചരിച്ചിരുന്നത്. എന്നാല്‍ ക്ഷണക്കത്ത് പ്രകാരം മഹാബലിപ്പുരത്ത് വച്ചാകും വിവാഹം. നയന്‍, വിക്കി എന്നാണ് വധൂവരന്‍മാരുടെ പേര് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

2015ല്‍ പുറത്തിറങ്ങിയ വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. കഴിഞ്ഞ വര്‍ഷം ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

ഇരുവരും വീണ്ടുമൊന്നിച്ച പുതിയ ചിത്രമായ ‘കാതുവാക്കുലെ രെണ്ട് കാതല്‍’ കഴിഞ്ഞ ഏപ്രില്‍ 28നാണ് തിയേറ്ററുകളില്‍ എത്തിയത്. വിജയ് സേതുപതി നായകനായ ചിത്രത്തില്‍ സാമന്തയാണ് മറ്റൊരു നായിക. ‘ഓ2’ എന്ന തമിഴ് ചിത്രമാണ് നയന്‍താരയുടേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. അജിത്ത് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് വിഘ്‌നേഷ് ശിവന്‍ ഇപ്പോള്‍.

Related Articles

Latest Articles