Saturday, May 4, 2024
spot_img

“സു​പ്രീം കോ​ട​തി​യി​ലൂ​ടെ പു​റ​ത്ത് വ​ന്ന​ത് സം​സ്ഥാ​ന സ​ർ​ക്കാരി​ന്‍റെ കള്ള​പ്ര​ചാ​ര​ണം കടപുഴക്കിയെറിയുന്ന വി​ധി ! ബാലഗോപാലിന്‍റെ പ്ലാൻ ബി എന്തെന്ന് ജനങ്ങൾക്കറിയണം” – സംസ്ഥാന സർക്കാരിനെതിരെ തുറന്നടിച്ച് ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി. ​മു​ര​ളീ​ധ​ര​ൻ

ക​ട​മെ​ടു​പ്പു​കേ​സി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം വെ​ച്ച് ഞെ​രു​ക്കു​ന്നെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ക​ള്ള​പ്ര​ചാ​ര​ണം കടപുഴക്കിയെറിയുന്ന വി​ധി​യാ​ണ് സു​പ്രീം കോ​ട​തി​യി​ലൂ​ടെ പു​റ​ത്ത് വ​ന്ന​തെ​ന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി. ​മു​ര​ളീ​ധ​ര​ൻ. ആ​റ്റി​ങ്ങ​ലി​ൽ മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്രതികരിക്കുകയായിരുന്നു അ​ദ്ദേ​ഹം.

“ബാലഗോപാലിന്‍റെ പ്ലാൻ ബി എന്തെന്ന് ജനങ്ങൾക്കറിയണം. ബാ​ല​ഗോ​പാ​ൽ ബ​ജ​റ്റി​ൽ പ​റ​ഞ്ഞ​ത് പ്ലാ​ൻ ബി ​ഉണ്ടെ​ന്നാ​ണ്. പ്ലാ​ൻ ബി ​എ​ന്തെ​ന്ന് അ​റി​യാ​ൻ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് ആ​ഗ്ര​ഹ​മു​ണ്ട്. ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​ത്തി​ൽ മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ര​ഹ​സ്യ അ​ക്കൗ​ണ്ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​രം ആണ്” – വി മുരളീധരൻ പറഞ്ഞു.

കടമെടുപ്പ് പരിധിയിലെ കേന്ദ്രമാനദണ്ഡങ്ങളെ ചോദ്യംചെയ്തുള്ള കേരളത്തിന്‍റെ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടുള്ള ഇന്നലെ പുറത്തുവന്ന സുപ്രീംകോടതി വിധി പകർപ്പിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമായിരുന്നു ഉണ്ടായിരുന്നത്.അധിക വായ്പ എടുക്കാനുള്ള സാഹചര്യം പ്രാഥമദൃഷ്ട്യാ ബോധ്യപ്പെടുത്താൻ കേരളത്തിനായില്ലെന്ന് സുപ്രീം കോടതി വിധി പകര്‍പ്പിൽ വ്യക്തമായി പറയുന്നു. 10,722 കോടിരൂപ കടമെടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താൻ സംസ്ഥാനത്തിനായില്ലെന്ന് വ്യക്തമാക്കുന്ന കോടതി കേരളത്തിന് എതിരായ കേന്ദ്രവാദം ശരിയെന്നും അധികമായി സംസ്ഥാനത്തിനു കടമെടുക്കാൻ അവകാശമില്ലെന്നും 2017–20 വരെ കേരളം അധികമായി കടമെടുത്തെന്ന കേന്ദ്രവാദം ശരിവച്ച സുപ്രീംകോടതി കേരളത്തിന്റെ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടി. ഭരണഘടനാ ബഞ്ചിൻറെ തീർപ്പുണ്ടാകുന്നത് വരെ കടമെടുക്കുന്നതിൽ കേന്ദ്ര നിബന്ധന സംസ്ഥാനത്തിന് അംഗീകരിക്കേണ്ടി വരും.

Related Articles

Latest Articles