Thursday, October 1, 2026

എന്‍ഡിഎ സഖ്യകക്ഷികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍

ദില്ലി: എന്‍ഡിഎ സഖ്യകക്ഷികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. എന്‍ഡിഎയിലെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രേമോദിയും ചര്‍ച്ചയില്‍ പങ്കെടുക്കും. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലാണ് സഖ്യ കക്ഷികളെ വിരുന്നിന് ക്ഷണിച്ചിരിക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം മികച്ച വിജയം നേടുമെന്ന് കാണിച്ചിരുന്നു. സര്‍ക്കാര്‍ രൂപീകരണ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായേക്കും.

വിരുന്നിന് മുന്നോടിയായി പാര്‍ട്ടിയിലെയും മന്ത്രിസഭയിലെയും മുതിര്‍ന്ന നേതാക്കളുടെ പ്രത്യേക യോഗം പാര്‍ട്ടി ആസ്ഥാനത്ത് നടക്കും. ബിജെപി ഒറ്റക്ക് കേവലഭൂരിപക്ഷം നേടുമെന്നാണ് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്.

വൈകിട്ട് ഏഴിന് ഹോട്ടല്‍ അശോകയില്‍ നടക്കുന്ന വിരുന്നില്‍ ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, എല്‍ജെപി അധ്യക്ഷന്‍ റാം വിലാസ് പാസ്വാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Latest Articles