Wednesday, May 8, 2024
spot_img

എൻഡിഎ സംസ്ഥാന മീഡിയ സെൻ്റർ കെജി മാരാർ ഭവനിൽ സർവ്വ സജ്ജം ! ഉദ്ഘാടനം നിർവഹിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: എൻഡിഎ സംസ്ഥാന മീഡിയ സെൻ്ററിന്റെ ഉദ്ഘാടനം ബിജെപി സംസ്ഥാന അദ്ധ്യക്ഷനും എൻഡിഎ മുന്നണിയുടെ സംസ്ഥാന ചെയർമാനുമായ കെ സുരേന്ദ്രൻ നിർവഹിച്ചു. തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലുള്ള കെജി മാരാർ ഭവനിലാണ് മീഡിയ സെൻ്റർ തുറന്നത്.

എല്ലാ മാദ്ധ്യമപ്രവർത്തകർക്കും ഏത് സമയത്തും ബന്ധപ്പെടാവുന്ന ഇടമായിരിക്കും എൻഡിഎ മീഡിയ സെൻ്ററെന്ന് കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.ടി രമ, സംസ്ഥാന സെക്രട്ടറി ജെആർ പദ്മകുമാർ, സംസ്ഥാന മീഡിയ കൺവീനർ എം.സുവർണപ്രസാദ്, തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇൻചാർജ് പ്രൊഫസർ പി.രഘുനാഥ്, മുതിർന്ന മാദ്ധ്യമപ്രവർത്തകരായ ജികെ സുരേഷ് ബാബു, കെപി കൈലാസ്നാഥ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Related Articles

Latest Articles