Saturday, April 27, 2024
spot_img

ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയും കുടുംബത്തോടെ ബിജെപിയിൽ !കോൺഗ്രസിന് ഇതിലും വലിയ തിരിച്ചടി ഇനി കിട്ടാനില്ല

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപികയ്പ്പിച്ചതിന് ശേഷം എത്രപേർ ബിജെപിയിൽ ചേർന്നു എന്ന കാര്യത്തിൽ കണക്കുകൾ ഇല്ല, എന്നാൽ, ഇ ബിജെപിയിലേക്ക് ചേക്കേറുന്നവരിൽ ഭൂരിഭാഗവും കോൺഗ്രസ്സ് കാരാണ് എന്നുള്ളതാണ് ശ്രദ്ധേയം . ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയും മുൻ ഹരിയാന മന്ത്രിയുമായ സാവിത്രി ജിൻഡാൽ കോൺഗ്രസ് അംഗത്വം രാജിവെച്ച് ബിജെപിയിൽ ചേർന്നു. സാവിത്രി ജിൻഡാലിനൊപ്പം മകൾ സീമ ജിൻഡാലും പാർട്ടിയിൽ ചേർന്നു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ്, കോൺഗ്രസ് വിടുകയാണെന്ന പ്രഖ്യാപനം സാവിത്രി ജിൻഡാൽ നടത്തിയത്. എംപിയായിരുന്ന മകൻ നവീൻ ജിൻഡാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് അവരുടെ തീരുമാനം.

‘ഹിസാറിലെ ജനങ്ങളെ പ്രതിനിധീകരിച്ച് 10 വർഷം എംഎൽഎയായി, മന്ത്രിയെന്ന നിലയിൽ നിസ്വാർത്ഥമായി ഹരിയാന സംസ്ഥാനത്തെ സേവിച്ചു. ഹിസാറിലെ ജനങ്ങൾ എൻ്റെ കുടുംബമാണ്, എൻ്റെ കുടുംബത്തിൻ്റെ ഉപദേശപ്രകാരം ഞാൻ ഇന്ന് കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നു’, സാവിത്രി ജിൻഡാൽ പറഞ്ഞു.നവീൻ ജിൻഡാൽ പാർട്ടിയിൽ ചേർന്ന് മണിക്കൂറുകൾക്ക് ശേഷം, അദ്ദേഹം 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കുരുക്ഷേത്രയിൽ നിന്ന് മത്സരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് 10 വർഷം കുരുക്ഷേത്ര എംപിയായിരുന്നു നവീൻ ജിൻഡാൽ. ‘കോൺഗ്രസ് നേതൃത്വത്തിനും അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനും ഞാൻ നന്ദി പറയുന്നു. ഇന്ന്, ഞാൻ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുകയാണ്’, നവീൻ ജിൻഡാൽ എക്‌സിൽ കുറിച്ചിരുന്നു.

ഷ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും ധനികയായ വനിതയാണ് ഒ പി ജിൻഡാൽ ഗ്രൂപ്പിന്റെ ചെയർപേഴ്‌സനായ സാവിത്രി ജിൻഡാൽ. 2023-ലെ ഇന്ത്യൻ ബിസിനസ് ലോകത്തെ താരം എന്ന് പറയുന്നത് 73 വയസ്സുള്ള ഈ വനിതയായിരുന്നു. അംബാനി, ബിർള, അദാനി എന്നിവരേക്കാളുമൊക്കെ ഉയർന്ന വരുമാന വർധനവ് ഉണ്ടെന്നതാണ് ജിൻഡാൽ ഗ്രൂപ്പിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. ബ്ലൂംബെർഗ് ബില്യണയർ റിപ്പോർട്ട് അനുസരിച്ച്, സാവിത്രി ജിൻഡാലിന്റെ ആസ്തിയിൽ 9.6 ബില്യൺ ഡോളറാണ് വർധിച്ചത്. ഇപ്പോൾ 25.3 ബില്യണാണ് ജിൻഡാൽ ഗ്രൂപ്പിന്റെ ആസ്തി. നിലവിൽ ഇന്ത്യയിൽ ഏറ്റവും ആസ്തിയുള്ള അഞ്ചാമത്തെ കോടീശ്വരിയാണ് അവർ. ഏഷ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും ധനികയായ സ്ത്രീയും അവർ തന്നെ.

സാവിത്രി ജിൻഡാൽ ഒരു രാഷ്ട്രീയക്കാരി കൂടിയാണ്. ഹരിയാനയിലെ ഹിസാറിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച് 10 വർഷം എംഎൽഎയും, 5 വർഷം മന്ത്രിയുമായി ഇവർ സേവനമനുഷ്ഠിച്ചു. ഇപ്പോഴിതാ സാവിത്രി ജിൻഡാൽ കോൺഗ്രസ് അംഗത്വം രാജിവെച്ച് ബിജെപിയിൽ ചേർന്നിരിക്കയാണ്. ഇങ്ങനെ കാലങ്ങളായി കോൺഗ്രസ്സിനെ പ്രധിനിധികരിച്ചവരെല്ലാം ഒറ്റയടിക്ക് പാർട്ടി വിടുമ്പോൾ കോൺഗ്രസ്സിന്റെ അടിവേര് ഇളകുകയാണ്

Related Articles

Latest Articles