Tuesday, May 14, 2024
spot_img

നീറ്റ് പിജി പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ദില്ലി: നീറ്റ് പിജി പരീക്ഷ മാറ്റിവെക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്നും ഇത് രോഗികളുടെ പരിചരണത്തെയും ഡോക്ടര്‍മാരുടെ കരിയറിനെയും ബാധിക്കുമെന്നും രോഗികളുടെ പരിചരണത്തിന്റെ ആവശ്യകത പരമപ്രധാനമാണെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കൗണ്‍സിലിങ് വൈകിയതിനാൽ പഠനത്തിന് സമയം ലഭിച്ചില്ലെന്നും പരീക്ഷ മാറ്റിവെക്കണമെന്നുമാണ് മെഡിക്കൽ സ്റ്റുഡൻസ് അസോസിയേഷൻ ഉന്നയിച്ചിരുന്ന ആവശ്യം. എന്നാൽ കോടതി അത് തള്ളുകയാണ് ഉണ്ടായത്.

2021 ലെ നീറ്റ് പിജി പരീക്ഷ അഞ്ച് മാസം വൈകി ആരംഭിച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണം.
മേയ് ഏഴിനാണ് കൗൺസിലിങ് പൂർത്തിയായത് അതുകൊണ്ട് പരീക്ഷക്കുള്ള പഠനത്തിനായി ആവശ്യത്തിന് സമയം ലഭിച്ചില്ലെന്നതാണ് വിദ്യാർഥികളുടെ പരാതി.

കൂടാതെ കൊവിഡ് ഡ്യൂട്ടിക്കുണ്ടായിരുന്ന പല വിദ്യാർഥികൾക്കും ഇന്‍റേൺഷിപ്പ് പൂർത്തിയാക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ പരീക്ഷ രണ്ട് മാസത്തേക്ക് നീട്ടിവെക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെടുന്നു. പരീക്ഷ തീയ്യതി അടുത്തിരിക്കുന്നതിനാൽ ഹർജി ആദ്യ കേസായി തന്നെ ഇന്ന് പരിഗണിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Latest Articles