Wednesday, May 8, 2024
spot_img

നേപ്പാൾ വിമാനാപകടം; ബ്ലാക്ക് ബോക്‌സ് വീണ്ടെടുത്തു

കാഠ്മണ്ഡു: നേപ്പാളിൽ 72 പേരുമായി ഇന്നാലെ പൊഖാറ വിമാനത്താവളത്തിനടുത്ത് തകർന്ന് വീണ യതി എയർലൈൻസിന്റെ എടിആർ 72 വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് (കോക്ക് പീറ്റ് വോയ്‌സ് റെക്കോഡർ) കണ്ടെത്തിയെന്ന് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അപകടത്തിൽ 68 മൃതദേഹങ്ങളാണ് ഇതു വരെ കണ്ടെടുത്തത്. നാല് പേർക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നുണ്ട്.

ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതോടെ അപകടത്തിന്റെ കാരണം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. 15 വർഷം പഴക്കമുള്ള ഫ്രഞ്ച് നിർമ്മിത വിമാനത്തിന് യന്ത്രത്തകരാർ ഉണ്ടായെന്നാണ് പ്രാഥമിക വിവരം.അപകടത്തിൽപ്പെട്ട വിമാനം 2012 വരെ ഇന്ത്യയിൽ കിങ്ഫിഷർ എയർലൈൻസ് ഉപയോഗിച്ചിരുന്നു. പിന്നീട് വിമാനം കുറച്ച് കാലം തായ്ലൻഡിലെ ഒരു വിമാനക്കമ്പനിയും ഉപയോഗിച്ചിരുന്നു. 2019-ലാണ് യതി എയർലൈൻസ് വാങ്ങിയതോടെ ഈ വിമാനം നേപ്പാളിലെത്തി.

Related Articles

Latest Articles