Friday, May 17, 2024
spot_img

ഇത് കാന്താര എഫക്ടോ?? തെയ്യം പശ്ചാത്തലമാക്കി ബിഗ് ബജറ്റില്‍ ‘കതിവനൂര്‍ വീരന്‍’; സിനിമയുടെ നിര്‍മ്മാണ ചിലവ് 40 കോടി

ഉത്തര മലബാറിലെ പ്രധാന കലയായ തെയ്യം പശ്ചാത്തലമാക്കി മലയാളത്തിൽ പുതിയ സിനിമ ഒരുങ്ങുന്നു.
‘കതിവനൂര്‍ വീരന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുങ്ങുന്നത് ബിഗ് ബജറ്റിലാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് കുന്നുമ്മല്‍ ആണ്. സിനിമയുടെ നിര്‍മ്മാണ ചിലവ് 40 കോടിയോളമാണെന്ന് സംവിധായകന്‍ പറഞ്ഞു.

തെയ്യവും ദൈവകോലവും പശ്ചാത്തലമാക്കി ഒരുങ്ങിയ കന്നഡ ചിത്രം ‘കാന്താര’ വന്‍ ഹിറ്റാവുന്നതിനിടെയാണ് പുതിയ സിനിമയുടെ പ്രഖ്യാപനം.ടി പവിത്രന്‍, രാജ്‌മോഹന്‍ നീലേശ്വരം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തെയ്യക്കോലത്തെ അത്യാധുനിക ദൃശ്യ ശബ്ദ മികവോടെ അനിര്‍വചനീയ തലത്തിലേക്ക് കൊണ്ടുപോകുന്ന ചിത്രമായിരിക്കും കതിവനൂര്‍ വീരനെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നുണ്ട്. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്. അഭിനേതാക്കളെക്കുറിച്ചുള്ള കൊടുത്ത് വിവരങ്ങൾ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.

ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാര്‍ ആണ്. ‘റോഷാക്ക്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുന്‍ മുകുന്ദന്‍ ആണ് ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുക. മലയാളത്തിലെയും തമിഴിലെയും പ്രമുഖ സാങ്കേതിക പ്രവര്‍ത്തകര്‍ സിനിമയുടെ ഭാഗമാകും. 2023 അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles