Wednesday, January 7, 2026

പുത്തന്‍ സൂര്യോദയം നോക്കിക്കാണുന്ന റോഷന്‍; കേരളപ്പിറവിക്ക്‌ ‘നീലവെളിച്ചം’ പുതിയ പോസ്റ്റര്‍ റിലീസ്

കേരളപ്പിറവിയോടനുബന്ധിച്ച്‌ ‘നീലവെളിച്ചം’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി. വൈക്കം മുഹമ്മദ് ബഷീറിന്റെ രചനയെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ്. “ദാ പുതിയ സൂര്യോദയം. ഉണരുക; പ്രവര്‍ത്തിക്കുക; മുന്നോട്ടുപോകുക. ജീവിതം സുന്ദരമാക്കുക, ആഹ്ലാദിക്കുക,” എന്ന ആവേശകരമായ വാചകത്തോടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ എന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

1964-ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ വിന്‍സന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത് മധു, പ്രേം നസീര്‍, വിജയനിര്‍മ്മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവര്‍ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാര്‍ഗ്ഗവീനിലയത്തിന്റെ പുനഃരാവിഷ്കാരമാണ് ‘നീലവെളിച്ചം’. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് സൈജു ശ്രീധരനാണ്. ബിജിബാലും റെക്സ് വിജയനും ചേര്‍ന്നാണ് സംഗീതം നൽകുന്നത്.

Related Articles

Latest Articles