Wednesday, May 8, 2024
spot_img

ദേവനന്ദ കേസ് പുതിയ മറ്റൊരു കുരുക്കിലേക്ക്

കൊട്ടിയം : ദേവനന്ദ മുങ്ങിമരിച്ചത് വീടിന് സമീപത്തെ കുളിക്കടവിലായിരിക്കാമെന്ന് സൂചന . ഫോറന്‍സിക് സംഘമാണ് ഇത്തരത്തിൽ ഒരു സാധ്യത മുന്നോട്ടു വെച്ചത് . മൃതദേഹം കണ്ടെത്തിയത് പുഴയിലെ ബണ്ടിന് സമീപത്തായിരുന്നു.

കുട്ടിയുടെ ആന്തരികാവയവങ്ങളിലുണ്ടായിരുന്ന ചെളിയും കുളിക്കടവിലെ ചെളിയും ഒന്നാണോ എന്നുളള പരിശോധനയാണ് ഇപ്പോൾ നടക്കുന്നത് .

മൃതദേഹം കണ്ടെത്തിയത് ബണ്ടിന് സമീപമാണെങ്കിലും മുങ്ങി മരണം സംഭവിച്ചത് അവിടെയല്ല എന്ന നിഗമനത്തിലേക്കാണ് ഫോറന്‍സിക് സംഘം എത്തുന്നത്. ഈ നിഗമനത്തിലേക്കെത്തുന്നതിനായി മൂന്ന് കാരണങ്ങളാണ് സംഘം മുന്നോട്ടുവയ്ക്കുന്നത്.

ആദ്യത്തേത്, നല്ല ഒഴുക്കുള്ള സമയമായിരുന്നു. അതുകൊണ്ട് തന്നെ ബണ്ടിന് സമീപമാണ് അപകടം സംഭവിച്ചിരുന്നെങ്കില്‍ മൃതദേഹം ബണ്ടിന് സമീപം തന്നെ കിട്ടില്ലായിരുന്നു.
രണ്ടാമത്തേത്, 27 കിലോ മാത്രം ഭാരമുളള മൃതദേഹം 190 സെന്‍റീമീറ്റര്‍ മാത്രം ആഴമുള്ളിടത്ത് നേരത്തെ തന്നെ പൊങ്ങുമായിരുന്നു. മൂന്നാമത്തെ കാരണം, ബണ്ടിന് സമീപത്തായിരുന്നെങ്കില്‍ മൃതദേഹം ചെളിയില്‍ പുതഞ്ഞുപോകുമായിരുന്നു.

അതേ സമയം ദേവനന്ദ മുമ്പും ആരോടും പറയാതെ വീട്ടില്‍ നിന്ന് ഒറ്റയ്ക്ക് ഇറങ്ങിപോയിട്ടുണ്ടെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു .നേരത്തെ കൊടുത്ത മൊഴിയിൽ ദേവനന്ദ ഒറ്റയ്ക്ക് എങ്ങും പോകില്ലെന്നായിരുന്നു ബന്ധുക്കളും വീട്ടുകാരും പറഞ്ഞത് .എന്നാൽ ഈ മൊഴിയാണ് അച്ഛൻ ഇപ്പോൾ മാറ്റി പറഞ്ഞിരിക്കുന്നത്. .

Related Articles

Latest Articles