Sunday, October 4, 2026

നീറ്റിലിറക്കൽ ചടങ്ങിനിടെ പുത്തൻ യുദ്ധക്കപ്പൽ മുങ്ങി !! ഉത്തരകൊറിയയയിൽ 4 പേർ അറസ്റ്റിൽ

പ്യോംങ്യാംഗ്: നീറ്റിലിറക്കൽ ചടങ്ങിനിടെ പുത്തൻ യുദ്ധക്കപ്പൽ മുങ്ങിയ സംഭവത്തിൽ ഉത്തര കൊറിയയിൽ നാല് പേർ അറസ്റ്റിൽ. വ്യവസായ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ റി ഹ്യോംഗ് സൻ അടക്കമുള്ളവരാണ് അറസ്റ്റിലായത്. നിർബന്ധിത ജോലി മുതൽ കൊലക്കയർ വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അറസ്റ്റിലായവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

നിരവധി മിസൈലുകൾ വഹിക്കാൻ ശേഷിയുള്ളതെന്ന് വിശദമാക്കിയ 5000 ടൺ യുദ്ധക്കപ്പലാണ് ഉദ്ഘാടന വേളയിൽ തന്നെ കടലിൽ മുങ്ങിത്താണത്. അറസ്റ്റിലായ റി ഹ്യോംഗ് സൻ പാർട്ടിയുടെ സെൻട്രെൽ മിലിട്ടറി കമ്മീഷന്റെ ഭാഗമാണ്. ഉത്തര കൊറിയയുടെ സൈനിക നയം അടക്കമുള്ളവ രൂപീകരിക്കുന്നതും പ്രാവർത്തികമാക്കുന്നതിന്റെയും ചുമതലയാണ് സെൻട്രൽ മിലിട്ടറി കമ്മീഷനുള്ളത്.

വടക്കൻ ചോങ്ജിനിലെ കപ്പൽശാലയിലാണ് ഉദ്ഘാടന വേളയിൽ തന്നെ തകർന്ന യുദ്ധക്കപ്പൽ നിർമ്മിച്ചത്. ചീഫ് എൻജിനിയറും നിർമാണ മേധാവിയും, അഡ്മിനിസ്ട്രേറ്റീവ് മേധാവിയും ആണ് നേരത്തെ അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ചയുണ്ടായ സംഭവം അശ്രദ്ധയുടേയും ഉത്തരവാദ രാഹിത്യത്തിന്റേയും ഫലമെന്നായിരുന്നു ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ സംഭവത്തെ വിശേഷിപ്പിച്ചത്. നിരവധി പരീക്ഷണങ്ങൾ ൾ ഒരുമിച്ച് ചെയ്യേണ്ടി വരുന്നതാണ് കഴിഞ്ഞ ദിവസത്തേതിന് സമാനമായ സംഭവങ്ങളുണ്ടായതിന് പിന്നിലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Related Articles

Latest Articles