Sunday, October 18, 2026

റാഞ്ചിയിൽ തകർത്തടിച്ച് ന്യൂസീലൻഡ്; ഇന്ത്യയ്ക്ക് 177 റൺസ് വിജയലക്ഷ്യം

റാഞ്ചി : ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ തകർത്തടിച്ച് ന്യൂസിലാൻഡ് ബാറ്റർമാർ.ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് ന്യൂസീലൻഡ് നേടിയത്. ഏകദിന പരമ്പരയിലെ മികവ് ആവർത്തിച്ച ഡെവോൺ കോൺവേയുടെയും ഡാരിൽ മിച്ചലിന്റെയും തീപ്പൊരി പ്രകടനമാണ് ന്യൂസീലൻഡിനെ വമ്പൻ സ്കോറിലെത്തിച്ചത്.

ന്യൂസിലാൻഡിനായി ഡാരിൽ മിച്ചൽ 59 റൺസും (30 പന്ത്–നോട്ടൗട്ട്) ഡെവോൺ കോൺവേ 52 റൺസും (35 പന്ത്) ഫിൻ അലൻ 35 റൺസും (23 പന്ത്) എടുത്തു. ഇഷ് സോധി കളത്തിലിറങ്ങിയെങ്കിലും ബോളൊന്നും നേരിടേണ്ടി വന്നില്ല.

മാർക്ക് ചാപ്മാൻ 0 (4 പന്ത്), ഗ്ലെൻ ഫിലിപ് 17 (22 പന്ത്) , മൈക്കിൾ ബ്രേസ്‌വെൽ 1 (2 പന്ത്), മിച്ചൽ സാന്റ്നർ 7 (5 പന്ത്), ഇഷ് സോധി 0 (0 പന്ത്–നോട്ടൗട്ട്) എന്നിവർക്ക് തിളങ്ങാനായില്ല.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 11 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 75 റൺസ് നേടിയിട്ടുണ്ട്.

Related Articles

Latest Articles