Wednesday, May 29, 2024
spot_img

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ എൻഐഎ റെയ്ഡ്; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി,കസ്റ്റഡിയിൽ തുടർന്ന് 3 പേർ

കൊച്ചി :സംസ്ഥാന വ്യാപകമായി പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന എൻഐഎ റെയ്ഡിൽ പിടിയിലായവരിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം എടവനക്കാട് സ്വദേശി മുബാറക്കിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

റെയ്ഡിന് പിന്നാലെ ഇന്നലെ രാവിലെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. നിരോധിത സംഘടനയെ വീണ്ടും പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ നടക്കുന്നതായി എൻഐഎ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് റെയ്ഡ് നടന്നത്. മുബാറക്കിന്റെ വീട്ടിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്

Related Articles

Latest Articles