Tuesday, May 7, 2024
spot_img

ഞാനത് എന്താ സംഭവമെന്ന് നോക്കാൻ പോയതാ….! വിമാനത്തിലെ കോക്പിറ്റിൽ കയറിയ സംഭവത്തോട് പ്രതികരിച്ച് ഷൈൻ ടോം ചാക്കോ

ദുബൈ വിമാനത്താവളത്തിൽ നിന്നും വിമാനത്തിലെ കോക്പിറ്റിൽ കയറിയ സംഭവത്തിൽ പ്രതികരണവുമായി ഷൈൻ ടോം ചാക്കോ.ഔദ്യോഗികമായ ഒരു ക്രിസ്മസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം. കോക്പിറ്റിൽ കയറിയ അനുഭവം എങ്ങനെയുണ്ടായിരുന്നുവെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഷൈൻ ടോം ചാക്കോ.കാലാകാലമായി കോക്പിറ്റിൽ കയറുന്നവരോടല്ലേ ഇത് ചോദിക്കേണ്ടത് എന്നായിരുന്നു ഷൈന്റെ ആദ്യ പ്രതികരണം. ഞാനത് എന്താ സംഭവമെന്ന് നോക്കാൻ പോയതാണ്.

ഒരു കുഴലിൽ കൂടി കയറ്റി നമ്മളെ സീറ്റിൽ ഇരുത്തുന്നു. അത് പൊന്തിക്കുന്നുണ്ടോ എന്ന് നോക്കണ്ടേ. ഇത്രയും ഭാരം കൂടി സാധനമല്ലേ എന്നും ഷൈൻ പറഞ്ഞു.എന്തുകൊണ്ട് അനുവാദം വാങ്ങി കയറിയില്ല എന്ന ചോദ്യത്തിന് അനുമതി ചോദിക്കേണ്ടവരെ കണ്ടില്ലെന്നായിരുന്നു ഷൈനിന്റെ മറുപടി. വിമാനം ഓടിക്കാൻ തോന്നിയോ എന്ന ചോദ്യത്തിന് കാർ തന്നെ ഓടിക്കാൻ മടിയാണ്, പിന്നല്ലേ ഫ്‌ളൈറ്റ് എന്നായിരുന്നു ഷൈൻ പ്രതികരിച്ചത്.

Related Articles

Latest Articles