Thursday, October 1, 2026

ഒളിവിലുള്ള പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരുടെ പട്ടിക തയ്യാറാക്കി എൻഐഎ; പട്ടികയിൽ 2 സ്ത്രീകള്‍ ഉള്‍പ്പെടെ 21 മലയാളികൾ

കൊച്ചി : രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഒളിവിലുള്ള പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്ഐ) നേതാക്കളുടെ പട്ടിക ദേശീയ അന്വേഷണ ഏജൻസി തയ്യാറാക്കി. 35 നേതാക്കളാണ് പട്ടികയിലുള്ളത്. പട്ടികയില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 21 മലയാളികളുണ്ട്. മേൽവിലാസവും പാസ്പോർട്ട് വിവരങ്ങളും ഉൾപ്പെടുത്തിയാണ് പട്ടിക. കേരളത്തിൽ നിന്ന് പട്ടികയിൽ ഇടം പിടിച്ച രണ്ട് മലയാളി സ്ത്രീകളും കണ്ണൂർ സ്വദേശിനികളാണ്.നഫ്‌ശില , ഷാഹിന എന്നിവരാണ് പട്ടികയിലെ മലയാളി സ്ത്രീകൾ.ഇവർ അഫ്‌ഗാനിസ്ഥാനിലാണെന്നാണ് വിവരം.

പട്ടികയിലുള്ള 21 മലയാളികളിൽ 16 പേര്‍ കണ്ണൂര്‍ സ്വദേശികളാണ്. മൂന്നു പേര്‍ പാലക്കാട്ടുകാരാണെന്നും കോഴിക്കോട് എറണാകുളം ജില്ലകളിൽ നിന്ന് ഓരോരുത്തരും പട്ടികയിലുണ്ട്. ചിലർ ഒമാൻ, സൗദി അറേബ്യ, മലേഷ്യ, സിറിയ, അഫ്ഗാനിസ്ഥാൻ യുഎ,ഇ രാജ്യങ്ങളിലേക്ക് കടന്നാതായാണ് വിവരം.സിറിയയിൽ 8 പേരും അഫ്ഗാനിൽ 4 പേരും കൊല്ലപ്പെട്ടതായാണ് അനൗദിക വിവരം. കർണാടകയിൽ നിന്ന് 6 പേരും തമിഴ്‌നാട്ടിൽ നിന്ന് 5 പേരും തെലുങ്കാനയിൽ നിന്ന് 2 പേരും ആന്ധ്രയിൽ ഒരാളും പട്ടികയിലുണ്ട്.

Related Articles

Latest Articles