Sunday, April 28, 2024
spot_img

ബെംഗളൂരു കലാപം: എസ്ഡിപിഐ ഓഫിസുകളില്‍ എന്‍ഐഎ റെയ്ഡ്; നിരവധി മാരകായുധങ്ങൾ റെയ്‌ഡിൽ കണ്ടെടുത്തു

ബെംഗളൂരു: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്ഡിപിഐ നാല് ഓഫീസുകളിലുൾപ്പെടെ ബെംഗളൂരു നഗരത്തിലെ 43 സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്.
എസ്.ഡി.പി.ഐ / പോപ്പുലർ ഫ്രണ്ട് സ്ഥാപനങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിൽ വടിവാൾ, കത്തി, മറ്റു ചില മാരകമായ ആയുധങ്ങളും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഡിജെ ഹള്ളി പോലീസ് സ്റ്റേഷൻ കേസിൽ ഇതുവരെ 124 പേരും കെജി ഹള്ളി പോലീസ് സ്റ്റേഷൻ കേസിൽ 169 പേരും അറസ്റ്റിലായിട്ടുണ്ട്.

ഈ വർഷം ഓഗസ്റ്റ് 11 നാണ് തലസ്ഥാന നഗരമായ കർണാടകയിലെ ഡിജെ ഹള്ളി , കെജി ഹള്ളി തുടങ്ങിയ സ്ഥലങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ കലാപവും അക്രമങ്ങളും നടന്നത്. കേസിൽ അന്വേഷണം തുടരുകയാണ്.
വന്തോതിലുള്ള കലാപമാണ് നടന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായി, പോലീസ് സ്റ്റേഷനുകളുടെ കെട്ടിടങ്ങൾ, പൊതു, സ്വകാര്യ വാഹനങ്ങൾ എന്നിവയുൾപ്പെടെയുള്ള പൊതു, സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കൽ തുടങ്ങിയ അക്രമങ്ങളും കലാപകാരികൾ ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Related Articles

Latest Articles