Wednesday, September 30, 2026

സുന്‍ജിയാന്‍ ഭീകരാക്രമണ കേസ് ; ജമ്മു എൻ ഐ എ കോടതിയിൽ ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് കുറ്റപത്രം സമർപ്പിക്കും

ജമ്മു : സുന്‍ജിയാന്‍ ഭീകരാക്രമണക്കേസില്‍ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി ദേശീയ അന്വേഷണ ഏജന്‍സി എന്‍ഐഎ. ജമ്മു എൻ ഐ എ കോടതിയില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിനെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

2022 ഏപ്രില്‍ 22ലാണ് കശ്മീരിലെ സുന്‍ജിയാന്‍ സൈനിക ക്യാമ്പ്, ബാരാമുള്ള, ചദ്ധ ക്യാമ്പ് എന്നിവിടങ്ങളിലാണ് ഭീകരാക്രമണമുണ്ടായത്. സുന്‍ജിയാനിലെ അക്രമത്തില്‍ ഒരു സൈനികന്‍ വീരമൃത്യു വരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സി.ഐ.എസ്.എഫ്, എ.എസ്.ഐയാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

Related Articles

Latest Articles