Sunday, May 19, 2024
spot_img

നൈജീരിയയിൽ സായുധ കലാപം: പതിനായിരങ്ങൾ പലായനം ചെയ്തതായി റിപ്പോർട്ട്

അബുജ: നൈജീരിയയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ സായുധാക്രമണത്തില്‍ 200 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വടക്ക് പടിഞ്ഞാറന്‍ നൈജീരിയയിലെ സംഫാറ സംസ്ഥാനത്താണ് അക്രമികള്‍ ജനങ്ങളെ കൂട്ടക്കുരുതി ചെയ്തതെന്ന് രാജ്യത്തെ മാനവിക മന്ത്രാലയ വക്താവ് ഉമര്‍ ഫാറൂഖ് അറിയിച്ചു.

ആക്രമികളെ ഭയന്ന് പതിനായിരത്തോളം പേര്‍ ഇവിടെ നിന്ന് പലായനം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ചയാണ് സംഫാറയിലെ എട്ടു ഗ്രാമങ്ങളില്‍ 300ലേറെ തോക്കുധാരികള്‍ ആക്രമണം നടത്തിയത്.

ആക്രമണങ്ങളില്‍ 30 ആളുകള്‍ കൊല്ലപ്പെട്ടു. നിരവധി പേരെ കാണാതായി. ആയിരക്കണക്കിന് വീടുകള്‍ക്കാണ് ആക്രമികള്‍ തീയിട്ട് നശിപ്പിച്ചത്. പിന്നീട് ബുധനാഴ്ച അങ്ക, ബുകായും ജില്ലകളിലെ 10 ഗ്രാമങ്ങളിലും ആക്രമണം നടത്തി. അതേസമയം വിവരമറിഞ്ഞയുടന്‍ സൈന്യം സ്ഥലത്തെത്തുകയും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയും ചെയ്തെന്നാണ് വിവരങ്ങള്‍ ലഭിക്കുന്നത്.

Related Articles

Latest Articles